സിനിമയില്‍ വിഎഫ്എക്‌സ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്ന യുവതിയാണ് പൈലറ്റായ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പോലീസിനെ സമീപിച്ചത്. ഗുജറാത്തിലെ അദലജ് പോലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. അന്താരാഷ്ട്ര വിമാനക്കമ്പനിയിലെ പൈലറ്റായ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുന്നതായാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. സുഹൃത്തുക്കള്‍ക്ക് മുന്നില്‍ വിവസ്ത്രയാകാന്‍ ആവശ്യപ്പെട്ടത് എതിര്‍ത്തതിനെ തുടര്‍ന്നാണ് മര്‍ദ്ദനമെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
എട്ട് വര്‍ഷങ്ങളായി 35കാരിയായ യുവതിയും ഭര്‍ത്താവും സുഹൃത്തുക്കളായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് വിവാഹവും കഴിച്ചു. ആദ്യം കൊല്‍ക്കത്തയിലും പിന്നീട് മുംബൈയിലുമാണ് താമസിച്ചിരുന്നത്. മുംബൈയില്‍ താമസിക്കുന്ന സമയത്ത് ഭര്‍ത്താവ് സുഹൃത്തുക്കളെ സ്ഥിരമായി പാര്‍ട്ടിക്ക് വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇതിനിടെ ട്രൂത്ത് ഓര്‍ ഡെയര്‍ കളിക്കുകയും സുഹൃത്തുക്കളുടെ മുന്നില്‍ വസ്ത്രം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനെ എതിര്‍ത്തതോടെ ക്രൂരമായി മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു.
ഗുജറാത്തിലേക്ക് താമസം മാറിയിട്ടും മര്‍ദ്ദനം തുടര്‍ന്നതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്നും പരാതിയില്‍ പറയുന്നു. പോലീസ് ഭര്‍ത്താവിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക