Tuesday, 16 July 2024

വളർത്തുനായയുമായി പുറത്തിറങ്ങിയ പിതാവിനും മകനും അയൽക്കാരുടെ ക്രൂര മർദനം; ഒരാൾ അറസ്‌റ്റിൽ

SHARE


 എറണാകുളം: കൊച്ചി കടവന്ത്രയിൽ വളർത്തുനായയുമായി റോഡിൽ ഇറങ്ങിയതിനെ തുടർന്ന് പിതാവിനും മകനും അയൽക്കാരുടെ മർദനമേറ്റ സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. മുൻ നാവിക ഉദ്യോഗസ്ഥൻ അവിഷേക് ഘോഷ് റോയ്ക്കും മകനുമാണ് മർദനമേറ്റത്. കണ്ടാലറിയാവുന്ന മൂന്ന് പേർ മർദിച്ചുവെന്നാണ് പരാതി. എറണാകുളം സൗത്ത് പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് പ്രതികളിലൊരാളെ പിടികൂടിയത്.
വളർത്തുനായ പരിസരവാസികളെ ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് മർദിച്ചവർ ആരോപിക്കുന്നത്. ഇതേ തുടർന്ന് വാക്കേറ്റമുണ്ടാവുകയും പ്രതികൾ പരാതിക്കാരനെ മർദിക്കുകയുമായിരുന്നു. അതേസമയം മർദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ദൃശ്യങ്ങളിൽ അവിഷേക് ഘോഷ് റോയ്ക്ക് മർദനമേൽകുന്നതാണ് ഉള്ളത്. ഈ മാസം 12 നായിരുന്നു സംഭവം നടന്നത്. അവിഷേക് ഘോഷ് റോയിയുടെ പരാതിയിൽ ഭാരത ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user