Wednesday, 17 July 2024

കാറിന് മുകളില്‍ മരം വീണു; യുവതിക്ക്‌ ദാരുണാന്ത്യം

SHARE


തിരുവനന്തപുരം: നെടുമങ്ങാട് കാറിന് മുകളില്‍ മരം വീണ് യുവതിക്ക് ദാരുണാന്ത്യം. തൊളിക്കോട് സ്വദേശി മോളിയാണ് (42) മരിച്ചത്. നെടുമങ്ങാട് കരകുളത്ത് ആറാംകല്ലില്‍ ഇന്ന് (ജൂലൈ 16) രാത്രി 8 മണിയോടെയാണ് സംഭവം. ബ്യൂട്ടിപാർലർ നടത്തുകയാണ് മോളി. സ്ഥാപനം അടച്ച ശേഷം വീട്ടിലേക്ക് പോകാനായി സുഹൃത്തിന്‍റെ കാറിൽ ഇരിക്കുകയായിരുന്നു. സുഹൃത്ത് ഭക്ഷണം വാങ്ങാനായി കടയിലേക്ക് പോയ സമയത്താണ് മരം വീണത്.
പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി കാർ പൊളിച്ചാണ് മോളിയെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് തിരുവനന്തപുരം– തെങ്കാശി സംസ്ഥാന പാതയിൽ ഗതാഗതം പൂർണമായി സ്‌തംഭിച്ചു. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user