തിരുവനന്തപുരം: എംഎൽഎയുടെ കാറിനു കടന്നുപോകാൻ സൗകര്യമൊരുക്കിയില്ല എന്നാരോപിച്ച് എട്ടുമാസം ഗർഭിണിയായ യുവതി സഞ്ചരിച്ച കാറിന് നേരെ ആക്രമണം നടത്തിയതായി പരാതി. കല്യാണവിരുന്നിൽ പങ്കെടുത്ത് ഇറങ്ങുകയായിരുന്ന ബിനീഷിനും ഭാര്യ നീതുവിനുമെതിരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ (ജൂലൈ 15) രാത്രി കാട്ടാക്കടയില്‍വച്ചായിരുന്നു ആക്രമണം.
'കാറില്‍ ഗര്‍ഭിണിയായ ഭാര്യയെയും സഹോദരനെയും കയറ്റാന്‍ നിര്‍ത്തിയപ്പോള്‍ പുറകിലുണ്ടായിരുന്ന എംഎൽഎയുടെ വാഹനത്തിലുണ്ടായിരുന്നവര്‍ വണ്ടി എടുത്ത് മാറ്റാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പിന്നീട് വണ്ടി പുറത്തെടുത്തപ്പോള്‍ 40 ഓളം ആളുകള്‍ കാര്‍ വളയുകയും കാറിന്‍റെ പുറകിലെ ചില്ല് അടിച്ച് തകര്‍ക്കുകയും ചെയ്‌തു. തുടര്‍ന്ന് കാര്‍ ഓടിച്ചിരുന്ന ബിനീഷിനെയും കൂടെയുണ്ടായിരുന്നവരെയും ഉപദ്രവിച്ചു. ആക്രമണത്തില്‍ ബിനീഷിന്‍റെ കൈക്ക് പൊട്ടലും മുക്കിന് തകരാറും സംഭവിച്ചു. ബിനീഷിന്‍റെ കഴുത്തിലെ ചെയിന്‍ വലിച്ച് പൊട്ടിച്ചു. സംഭവത്തിന് ശേഷം ഭാര്യയുടെ കഴുത്തിലെ മാലയും കാണാനില്ല' എന്ന് ആക്രമണത്തിന് ഇരയായ ബിനീഷ് പറഞ്ഞു.
സംഭവത്തില്‍ അരുവിക്കര എംഎൽഎ ജി സ്റ്റീഫനും ഡിവൈഎഫ്ഐ പ്രവർത്തകർക്കും എതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൂടുതൽ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് കുടുംബം. പരിക്കേറ്റ ആളുകള്‍ ആശുപത്രിയിൽ ചികിത്സ തേടി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക