ജാഗ്രത
ഹോട്ടൽ ഉടമകളെ ശ്രദ്ധിക്കുക....!
ജാഗ്രത നിർദേശവുമായി ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA )
നിങ്ങളെ കുടുക്കാൻ സൈബർ ക്രിമിനലുകൾ,
ഇപ്പോൾ ഫുഡ് സേഫ്റ്റി ഓഫീസറുടെയും രൂപത്തിലും അസോസിയേഷനിലെ മെമ്പർമാരുടെ പെട്ടിയിലെ കാശ് ചോരാതിരിക്കാൻ അതീവ ജാഗ്രത നിർദേശവുമായി KHRA സംസ്ഥാന,ജില്ലാ, ഭാരവാഹികൾ.
Eranakulam, News, General News
Jul.17, 2024 11 : 47 Am
എറണാകുളം : ഫുഡ് സേഫ്റ്റി ഓഫീസർ എന്ന പേരിൽ ഹോട്ടൽ ഉടമകളെയും ജീവനക്കാരെയും പറ്റിച്ച് പണം തട്ടുന്ന മാഫിയ സജീവം.
ഹോട്ടലുകളിൽ ഫോൺ വിളിച്ച് തട്ടിപ്പ് നടത്തുന്ന സംഘമാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. ഇതിനെതിരെ മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വിഭാഗവും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും രംഗത്ത് എത്തിയിട്ടുണ്ട്.
ഹോട്ടലുകളിൽ ഫോൺ വിളിച്ചാണ് പുതിയ തട്ടിപ്പ് നടക്കുന്നത് എന്നാണ് KH ന്യൂസിന് ലഭിച്ച വിവരം. ഹോട്ടലുകളിൽ ഫോൺ വിളിച്ചതിനുശേഷം എത്ര ജീവനക്കാർ ഉണ്ടെന്ന് അവർ ആദ്യം അന്വേഷിക്കുന്നത്തു തുടർന്ന് സ്റ്റാഫിന്റെ ഹെൽത്ത് കാർഡ് കമ്പ്യൂട്ടറിൽ കാണാമെന്ന് ഈ വ്യാജ ഫുഡ് സേഫ്റ്റി ഓഫീസർ അറിയിക്കും. ഇത്തരത്തിൽ നടത്തിയ പരിശോധനയിൽ താങ്കളുടെ ഹോട്ടലിൽ ഫുഡ് സേഫ്റ്റിയുമായി സംബന്ധിച്ച് നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട് എന്ന് ഉടമയോ ജീവനക്കാരെയോ ബോധ്യപ്പെടുത്തും. ഈ പ്രശ്നങ്ങളുടെ പിഴയായി നിശ്ചിത തുക ഗൂഗിൾ പേ ചെയ്യാൻ തട്ടിപ്പുകാരൻ ആവശ്യപ്പെടുകയും ചെയ്യും. കോട്ടയം ജില്ലയിൽ അടുത്തായി ഇത്തരം തട്ടിപ്പിന് ഒരു ശ്രമം ഉണ്ടായി ഭാഗ്യം കൊണ്ടും ഇത്തരം തട്ടിപ്പുകളെ പറ്റി സംഘടനാ
നേതൃത്വം നേരത്തെ മെമ്പർമാർക്ക് അറിവ് നൽകിയതും ഉടമയ്ക്ക് രക്ഷയായി. മറ്റ് ജില്ലകളിലുംസമ്മാനമായ സംഭവങ്ങൾ ഉണ്ടായതായിട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്,ഭാഗ്യം കൊണ്ട് മാത്രമാണ് പലപ്പോഴും ഉടമകൾക്ക് പണം നഷ്ടപ്പെടാതെ രക്ഷപ്പെടുന്നത്.
ഇതിനുമുമ്പും ഹോട്ടൽ മേഖലയിൽ മറ്റൊരു വൻ റാക്കറ്റിന്റെ നേതൃത്വത്തിൽ സൈബർ തട്ടിപ്പ് നടത്തിയിട്ടുണ്ട്.
അത് പട്ടാളത്തിന്റെ പേര് പറഞ്ഞു നടത്തുന്ന സൈബർ തട്ടിപ്പ് ആയിരുന്നു.കേരളാ സൈബർ ക്രൈം ഡിപ്പാർട്ട്മെന്റിന്റെയും, ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെയും, KHRA , നേതൃത്വത്തിന്റെയും ശക്തമായഇടപെടൽ മൂലം തകർക്കാൻ സാധിച്ചു. എന്നാൽ ആദ്യം ഒട്ടനവധി ഹോട്ടൽ ഉടമകൾ ഇവരുടെ തട്ടിപ്പിന് ഇരയാകുകയും എന്നാൽ ഇത് മനസ്സിലാക്കിയ KHRA യുടെ ശക്തമായ ഇടപെടൽ മൂലം സൈബർ ഡിപ്പാർട്മെന്റ്മായി ചേർന്ന് ഇത്തരം തട്ടിപ്പ് കോളുകൾക്ക് പിടുത്തം വീഴുകയും അത്തരം തട്ടിപ്പ് കുറയുകയും ചെയ്തിരുന്നു.
KHRA യുടെ ശക്തമായ ഇടപെടൽ മൂലം , സൈബർ സെല്ലും മായി ചേർന്ന് പ്രതിയെ പോലീസ് പിടി കൂടിയെന്നാണ് കേരളാ ഹോട്ടൽ ന്യൂസിന് ഇപ്പോൾ ലഭിച്ച വാർത്ത
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക