Wednesday, 31 July 2024

കൂർക്കഞ്ചേരിയിൽ ലോറിയിൽ കയറ്റുന്നതിനിടെ ആന ഇടഞ്ഞു: പാപ്പാന് പരിക്ക്

SHARE


തൃശൂർ: കൂർക്കഞ്ചേരിയിൽ ആന ഇടഞ്ഞു. ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്ക്. പാലക്കാട് പുതുനഗരം സ്വദേശി സിയാദിനാണ് പരിക്കേറ്റത്. ഇന്നലെ(ജൂലൈ 30) രാത്രിയായിരുന്നു സംഭവം.
ലോറിയിൽ കയറ്റാനുള്ള ശ്രമത്തിനിടയിലാണ് ആന ഇടഞ്ഞത്. 'കടക്കാച്ചൽ ഗണേഷ്' എന്ന ആനയാണ് ഇടഞ്ഞത്. ലോറിക്ക് നേരെയും ആനയുടെ ആക്രമണമുണ്ടായി. ഇതേ തുടർന്ന് ഡ്രൈവർ ലോറി സമീപത്തു നിന്നും മാറ്റുന്നതിനിടെ എതിർവശത്ത് നിന്നും വരുകയായിരുന്ന കാറിൽ തട്ടി. തുടർന്ന് കാറിന്‍റെ മിറർ തകർന്നു.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user