വയനാട് :
സൈന്യത്തിന്റെ നേതൃത്വത്തിൽ ബെയിലി പാലം ഉപകരണങ്ങളുമായിട്ടുള്ള കാർഗോ ഫ്ലൈറ്റ് കണ്ണൂർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌തു. റോഡ് മാർഗ്ഗം സാധനസാമഗ്രഹികൾ ദുരന്ത ഭൂമിയിലേക്ക് എത്തിക്കും.
സൈന്യത്തിന്റെ രണ്ടാമത്തെ സംഘവും വയനാട്ടിലെ ദുരന്തഭൂമിയിലേക്ക്. സൈന്യം നിർമിക്കുന്നത് 170 അടി നീളമുള്ള ബെയിലി പാലം ചൂരൽ മലയിലാണ് നിർമ്മിക്കുന്നത്.പാലത്തിന്റെ നിർമ്മാണം നാളെ പൂർത്തിയാകും.
നാല് സംഗങ്ങളായി സൈന്യത്തിന്റെ രക്ഷാപ്രവർത്തനം നടത്തുന്നു.3 സ്നിഫ്ഫർ ഡോഗിന്റെ സേവനം മേഖലയിലേക്ക്.
മരണപ്പെട്ട 167 പേരിൽ 76 പേരെ തിരിച്ചറിഞ്ഞു.മരിച്ചവരിൽ കുട്ടികളും 200 അധികം പേരെ കാണാനില്ല. പരിക്കേറ്റ 195 പേർ ചികിത്സയിൽ ആശുപത്രി പലരുടെയും നില അതീവ ഗുരുതരം.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 3000ത്തിലധികം പേർ. 38
ആംബുലൻസുകൾ സജ്ജീകരിച്ചിട്ടുണ്ട്.
വയനാട് ജില്ലയിൽ ഇന്നലെ ദുരന്ത മേഖലയിലും ഉദ്യോഗസ്ഥർക്കും സന്നദ്ധ സേവനം ചെയ്യുന്നവർക്കു ഗവൺമെന്റ് ബോഡിയുമായി ചേർന്നുകൊണ്ട് ഭക്ഷണം എത്തിക്കാൻ KHRA വയനാട് ജില്ലാ കമ്മറ്റിയ്ക്ക് ജില്ലയിലെ മറ്റ് യൂണിറ്റുകളെയും ഏകോപിപ്പിച്ചുകൊണ്ട് സാധിച്ചു.
മറ്റ് ഇടങ്ങളിൽ നിന്ന് വരുന്ന ഭക്ഷണപദാർത്ഥങ്ങൾ കാലാവസ്ഥ വ്യതിയാനം മൂലമോ മറ്റു പ്രശ്നങ്ങളാൽ ഭക്ഷ്യവിഷബാധ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വയനാട് ജില്ല നേതൃത്വത്തിന്റെ കീഴിൽ KHRA യുംമായി ചേർന്ന് ഒരു ഓപ്പൺ കിച്ചൻ ഉടൻതന്നെ ആരംഭിക്കാൻ തീരുമാനമായിട്ടുണ്ട്. ഇന്ന് ഉച്ച കഴിഞ്ഞുള്ള മീറ്റിങ്ങിനു ശേഷം കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ തീരുമാനമെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാൾ, KHRA വയനാട് സ്റ്റേറ്റ് സെക്രട്ടറി അനീഷ് പി നായർ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി KH ന്യൂസിനോട് പറഞ്ഞു
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക