പാലാ: ജനറൽ ആശുപത്രിക്ക് സമീപമുള്ള മുൻസിപ്പൽ ഷോപ്പിംഗ് കോമ്പ്ളക്സിലെ ഡെനിമ്മ് റിപ്പബ്ളിക് എന്ന കടയ്ക്ക് ഇന്ന് രാവിലെ തീ പിടിച്ചു. തുടക്കത്തിലെ അറിഞ്ഞതിനാൽ ഉടനെ തന്നെ രക്ഷാപ്രവർത്തനം നടത്തുന്നു നാട്ടുകാർക്കും , ഫയർഫോഴ്സിനുമായി. രാവിലെ കുർബ്ബാനയ്ക്ക് പോയി മടങ്ങി വരുന്ന വഴിയെ തുണിക്കടയിൽ നിന്നും പുകയുയരുന്നത് കണ്ട കൗൺസിലർ വി.സി പ്രിൻസ് ഉടനെ തന്നെ നാട്ടുകാരേയും ,ഫയർഫോഴ്സിനെയും , മുൻസിപ്പൽ അധികൃതരേയും വിവരം അറിയിക്കുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തുണിക്കടയിൽ കയറി തുണികളെല്ലാം വാരി മാറ്റി ,വെള്ളം ചീറ്റിച്ച് തീ കെടുത്തുകയാണുണ്ടായത്. രക്ഷാപ്രവർത്തനങ്ങൾക്ക് നാട്ടുകാരോടും ,ഫയർഫോഴ്സിനോടുമൊപ്പം മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ ,കൗൺസിലർമാരായ സാവിയോ കാവുകാട്ട് ,വി.സി പ്രിൻസ് എന്നിവർ നേതൃത്വം നൽകി. വൈദ്യുതി സംവിധാനത്തിലെ തകരാറാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക