താൻ ആരാണെന്ന് സ്വന്തം കുടുംബാംഗങ്ങളോടു പോലും വെളിപ്പെടുത്തില്ല, ചെറിയ വടിമുതൽ ഹെെടെക് തോക്കുവരെ ഒരേപോലെ ഉപയോഗിക്കും, കടലും പർവ്വതവും ആകാശവും ഇവർക്കൊരുപോലെ: കമാൻഡോ ഓപ്പറേഷനുകളിലെ അഗ്രഗണ്യർ ഇന്ത്യയുടെ സ്വന്തം `മാർക്കോസ്´ എന്തുകൊണ്ട് രാഷ്ട്രീയക്കാർ ആ വഴി ചിന്തിച്ചില്ല....?
ഇന്ത്യൻ നാവികസേനയുടെ പ്രത്യേക വിഭാഗമാണ് മാർക്കോസ് കമാൻഡോസ്. മറൈൻ കമാൻഡോസ് എന്നുള്ളതിൻ്റെ ചുരുക്കപ്പേരാണ് മാർക്കോസ്. ഒരർത്ഥത്തിൽ ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ ദൗത്യ സംഘമായി ഇവരെ കണക്കാക്കുന്നു. സ്വാഭാവികമായി മറെെൻ കമാൻഡോകൾക്ക് കടലിൽ യുദ്ധം ചെയ്യാനുള്ള പരിശീലനം ലഭിക്കുമെങ്കിലും കടലിനു പുറമേ, കരയിലും പർവ്വതങ്ങളിലും വായുവിലും പ്രതികൂല കാലാവസ്ഥയെപ്പോലും വകവയ്ക്കാതെ പോരാടാൻ മാർക്കോസിന് കഴിയും.
ചരിത്രം
രാജ്യം സ്വതന്ത്രമായ സമയത്ത് രാജ്യത്തിനു ചുറ്റം നിരവധി ശത്രുക്കളുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. ഏറ്റവും കൂടുതൽ ശത്രു സാന്നിദ്ധ്യം അനുഭവപ്പെട്ടത് രാജ്യത്തിൻ്റെ സമുദ്രാതിർത്തികളിലായിരുന്നു. കടൽ വഴി രാജ്യത്തിനുള്ളിൽ നുഴഞ്ഞുകയറാനും കടൽ പാത തന്നെ കൈക്കലാക്കി സമാധാനം തകർക്കാനുമുള്ള ശ്രമങ്ങൾ സമുദ്രാതിർത്തികളിൽ പ്രത്യക്ഷമായിത്തുടങ്ങി. ഇത് കണക്കിലെടുത്താണ് നാവികസേനയുടെ ഒരു പ്രത്യേക യൂണിറ്റ് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇന്ത്യൻ മറൈൻ സ്പെഷ്യൽ ഫോഴ്സ് എന്ന പേരോടെ ഉദയം ചെയ്ത യൂണീറ്റ് പിന്നീട് മാർക്കോസ് എന്നറിയപ്പെടുകയായിരുന്നു.
കമാൻഡോ തിരഞ്ഞെടുപ്പ്
മാർക്കോസ് കമാൻഡോകളെ എളുപ്പത്തിൽ തിരഞ്ഞെടുക്കാനാകില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ഇതിനായി പല ഘട്ടങ്ങളുണ്ട്. ഇന്ത്യൻ നാവികസേനയിൽ ജോലി ചെയ്യുന്ന 20 വയസ്സിന് മുകളിലുള്ള, ധെെര്യശാലികളും സാഹസികത ഇഷ്ടപ്പെടുന്നവരുമായ ഉദ്യോഗാർത്ഥികളെയാണ് ആദ്യഘട്ടത്തിൽ ഇതിനായി തിരഞ്ഞെടുക്കുന്നത്. വളരെ പ്രയാസകരമായ സാഹചര്യങ്ങളിൽ സ്വയം കഴിവു തെളിയിച്ചവരായിരിക്കും അവർ. എന്നാൽ ഇതിൽ 80 ശതമാനത്തിലധികം പേരും സ്ക്രീനിംഗ് സമയത്ത് തന്നെ പുറത്താകുകയാണ് പതിവ്. ശേഷം രണ്ടാം റൗണ്ടിൽ 10 ആഴ്ചത്തെ പരിശീലനമാണ് നടക്കുന്നത്. ഇതിനെ പ്രാഥമിക യോഗ്യതാ പരിശീലനം എന്നാണ് പറയുന്നത്.
കേരളത്തിൽ ദുരന്തങ്ങൾ ഉണ്ടായപ്പോഴെല്ലാം, ഉടനടി ഇവിടത്തെ ചില നല്ല സംഘടനകളും സാധാരണ ജനങ്ങളും, യുവാക്കളും മാത്രമാണ്, ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂഷനുകൾ പോലും പകച്ചു നിന്നപ്പോൾ മുന്നിട്ടിറങ്ങിവലിയ കാര്യങ്ങൾ ചെയ്യാൻ സാധിച്ചത്.
ഇന്ത്യയിൽ മറ്റടങ്ങളിൽ ജനങ്ങളുടെ ജീവന് വിലയില്ലേ.....?
അതികഠിനമായ പരിശീലന കാലയളവാണിത്. രാത്രിയിൽ ഉണർന്നിരിക്കാനും ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും ദിവസങ്ങളോളം പ്രവർത്തനക്ഷതയുള്ളവരായിരിക്കാൻ ഈ സമയത്താണ് ട്രെയിനികൾക്ക് പരിശീലനം ലഭിക്കുന്നത്. രണ്ടോ മൂന്നോ മണിക്കൂർ ഉറക്കത്തിൽ തുടർച്ചയായി ദിവസങ്ങളോളം ജോലി ചെയ്യണം. പരിശീലനത്തിൻ്റെ കാഠിന്യം കൊണ്ടുതന്നെ ബാക്കിയുള്ള 20 ശതമാനം ആളുകളിൽ പലരും ഈ ഘട്ടത്തിൽ പരിശീലനം മതിയാക്കുകയാണ് പതിവ്.
മാർക്കോസിന്റെ രണ്ടാം ഘട്ട പരിശീലനം
യഥാർത്ഥ പരിശീലനം ആരംഭിക്കുന്നത് പ്രാഥമിക പരിശീലനത്തിന് ശേഷമാണ്. ഈ പരിശീലനം ഏകദേശം മൂന്നു വർഷം നീണ്ടുനിൽക്കും. 30 കിലോ വരെ ഭാരം ഉയർത്തി വെള്ളത്തിലൂടെയും ചതുപ്പുനിലത്തിലൂടെയും ഓടുക. മരം കോച്ചുന്ന തണുത്ത വെള്ളത്തിൽ കിടന്നുകൊണ്ട് ശത്രുക്കളോട് യുദ്ധം ചെയ്യുക, മലമുകളിൽ ശ്വാസം വിലങ്ങുന്ന സാഹചര്യത്തിൽ വ്യായാമം ചെയ്യുക എന്നിവയൊക്കെ ഈ പരിശീലന ഘട്ടത്തിലെ ചില പരിശീലനമുറകൾ മാത്രം. കരയിലും വെള്ളത്തിലും പുറമെ വായുവിലും യുദ്ധം ചെയ്യാനുള്ള പരിശീലനം മാർക്കോസുകൾക്ക് ലഭിക്കുന്നത് ഈ ഘട്ടത്തിലാണ്.
[27/07, 11:19] KERALA HOTEL NEWS: 11 കിലോമീറ്റർ ഉയരത്തിൽ നിന്ന് ചാടുക
പരിശീലനത്തിൻ്റെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗമാണ് ഹാലോ- ഹഹൂസ് പരിശീലനം. കമാൻഡോകൾക്ക് ഏകദേശം 11 കിലോമീറ്റർ ഉയരത്തിൽ നിന്ന് ചാടുന്ന ഹാലോ ജമ്പും എട്ടു കിലോമീറ്റർ ഉയരത്തിൽ നിന്ന് ചാടുന്ന ഹഹൂസ് ജമ്പും ഈ പരിശീലന ഘട്ടത്തിലെ വളരെ പ്രധാനപ്പെട്ട സംഗതികളാണ്. ചട്ടത്തിനിടയിൽ പാരച്യൂട്ട് ഉപയോഗിക്കാം. പക്ഷേ എട്ടു സെക്കൻ്റിനുള്ളിൽ പാരച്യൂട്ട് തുറക്കണമെന്നുള്ളത് പ്രത്യേക നിബന്ധനയാണ്. കൂടുതൽ സമയമെടുക്കുന്നവർക്ക് പരിശീലനത്തിൽ നിന്ന് പുറത്തേക്കുള്ള വഴിതുറക്കമെന്നുള്ളതും യാഥാർത്ഥ്യം.
[27/07, 11:19] KERALA HOTEL NEWS: ഏത് ആയുധങ്ങളും വഴങ്ങും
ഏതു സാഹചര്യത്തിലും ഏത് ആയുധവും മാർക്കോ കമാൻഡോയ്ക്ക് വഴങ്ങണം. കത്തി, വാൾ, അമ്പും വില്ലും, വടി എന്നിവയും ഉപയോഗിക്കാൻ ഒരു മാർക്കോ കമാൻഡോ പരിശീലിച്ചിരിക്കണം. ഇതിനു പുറമെ വെറും കൈകൊണ്ട് ശത്രുവിനെ കൊല്ലാനും പഠിച്ചിരിക്കണം. ആയുധ പരിശീലനത്തിനൊപ്പം തന്നെ മാനസിക പരിശീലനവും നൽകുന്നുണ്ട്. ഒരു ഓപ്പറേഷൻ സമയത്ത് സഹപ്രവർത്തകർ കൊല്ലപ്പെട്ടാൽ എന്തുചെയ്യും, ജീവിതത്തിൻ്റെ മൂല്യം മറന്ന് ദൗത്യത്തിൻ്റെ വിജയത്തിനായി എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കാം എന്നിങ്ങനെ വളരെ കഠിന്യമേറിയ ശാരീരിക- മാനസിക പരിശീലനത്തിലൂടെ കമാൻഡോകൾ പരിശീലനകാലയളവിൽ കടന്നുപോകുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ ഒരു കമാൻഡോ ജീവനോടെ ശത്രുവിൻ്റെ കൈകളിൽ അകപ്പെട്ടാൽ, എത്ര കഠിന ഹൃദയനായ ശത്രുവിനു പോലും തൻ്റെ വായ തുറപ്പിക്കാൻ കഴിയാത്തത്ര പരിശീലനം ഒരു കമാൻഡോയ്ക്ക് ലഭിക്കുന്നു.
ഏത് തരത്തിലുള്ള ഓപ്പറേഷനുകളിലും ഭാഗമാകും
കടലുമായോ ജലവുമായോ ബന്ധപ്പെട്ട ഓപ്പറേഷനുകളിൽ പങ്കെടുക്കുക എന്നതാണ് മറെെൻ കമാൻഡോകളുടെ യഥാർത്ഥ ജോലിയെങ്കിലും മാർക്കോസ് അവയിൽ മാത്രമല്ല വെെദഗ്ധ്യം കാട്ടുന്നത്. ഏത് ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും ശക്തമായി പോരാടാനുള്ള പരിശീലനം അവർക്ക് ലഭിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, കടൽക്കൊള്ള തടയൽ, കടൽ വഴിയുള്ള നുഴഞ്ഞുകയറ്റം, വിമാന റാഞ്ചൽ രക്ഷാപ്രവർത്തനം തുടങ്ങിയ ഏത് ദൗത്യങ്ങളുടെ ഭാഗമാകാനും ഇവരുണ്ടാകും. ശത്രുരാജ്യം രാസായുധ ആക്രമണം നടത്തിയാൽ പോലും അതിനെ എങ്ങനെയാണ് പ്രതിരോധിക്കേണ്ടതെന്ന തന്ത്രപ്രധാനമായ വെെദഗ്ധ്യം പരിശീലനം കഴിയുമ്പോൾത്തന്നെ മാർക്കോസ് സ്വന്തമാക്കിക്കിയിരിക്കും.
രഹസ്യാന്വേഷണ ഏജൻസികളുമായി സഹകരിച്ച് പല രഹസ്യാന്വേഷണ ദൗത്യങ്ങളിലും മാർക്കോസ് കമാൻഡോകൾ പങ്കെടുത്തിട്ടുണ്ട്. മാർക്കോസിൻ്റെ ഭാഗമാകുന്ന കാര്യം വീട്ടുകാരോട് പോലും പറയില്ലെന്ന് പരിശീലന വേളയിൽ തന്നെ പ്രതിജ്ഞയെടുക്കുന്നതും ഇതുകൊണ്ടാണ്.
ലോകം നമിച്ച മാർക്കോസിൻ്റെ ഓപ്പറേഷനുകൾ
ഓപ്പറേഷൻ കാക്റ്റസ് ഇൻ മാലിദ്വീപ് - മാലിദ്വീപിൽ നടന്ന അട്ടിമറി ഒറ്റരാത്രികൊണ്ട് തടയുകയും ബന്ദികളാക്കിയ നേതാക്കളെയും സാധാരണക്കാരെയും രക്ഷപ്പെടുത്തുകയും ചെയ്ത തന്ത്രപ്രധാനമായ ഓപ്പറേഷൻ മാർക്കോസിൻ്റെ കിരീടത്തിലെ പൊൻതൂവലാണ്.
ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ- 2008 നവംബറിൽ നടന്ന മുംബൈ ആക്രമണത്തിനിടെ താജ് ഹോട്ടലിൽ പ്രവേശിച്ച് അവിടെയുള്ള ഭീകരരെ വധിച്ച സെെനിക നീക്കമായ ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോയിൽ പ്രധാന പങ്ക് വഹിച്ചത് മാർക്കോസ് ആണ്. കസബ് ഒഴികെ മറ്റെല്ലാ ഭീകരരും ഈ ഓപ്പറേഷനിൽ കൊല്ലപ്പെട്ടിരുന്നു.
ഓപ്പറേഷൻ പവൻ- ഇന്നും രോമാഞ്ചം ഉണർത്തുന്ന ഒന്നാണ് ശ്രീലങ്കയിൽ നടന്ന ഈ കാമാൻഡോ നീക്കം. മുതുകിൽ കെട്ടിവച്ച സ്ഫോടക വസ്തുക്കളുമായി കടലിൽ 10 കിലോമീറ്ററോളം നീന്തിയാണ് അന്ന് മാർക്കോസ് കമാൻഡോകൾ ലക്ഷ്യസ്ഥാനത്തേക്ക് എത്തിയത്. ജാഫ്ന തുറമുഖത്ത് എത്തിയ കമാൻഡോകൾ അന്ന് തുറമുഖം സ്ഫോടനത്തിലൂടെ തകർത്തു. അന്ന് എൽടിടിഇയുടെ നിയന്ത്രണത്തിലായിരുന്നു ജാഫ്ന തുറമുഖം.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക