ഇടുക്കി: കൊച്ചി-ധനുഷ്‌ക്കോടി ദേശീയ പാതയില്‍ ഗ്യാപ് റോഡില്‍ മണ്ണിടിച്ചില്‍. ഗ്യാപ് റോഡില്‍ നിന്നും ബൈസണ്‍വാലിയിലേയ്ക്കുള്ള റോഡിലാണ് മലയിടിഞ്ഞത്. കൂറ്റൻ പാറക്കല്ലുകൾ വീണ് ഗതാഗതം പൂര്‍ണമായി നിലച്ചു.
ഇതോടെ ഗ്യാപ് റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി ജില്ല ഭരണകൂടം. ശക്തമായ മഴയെ തുടർന്ന് ഇന്ന് പുലർച്ചെയാണ് സംഭവം. റോഡിന്‍റെ ഒരു വശവും തകര്‍ന്നിട്ടുണ്ട്.
പാറക്കല്ലുകള്‍ നീക്കി ഗതാഗതം പുനസ്ഥാപിക്കാൻ ദിവസങ്ങൾ വേണ്ടിവരും. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായും അധികൃതർ അറിയിച്ചു. കഴിഞ്ഞ വര്‍ഷവും ഇതിന് സമീപത്തായി മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.
ഗ്യാപ് റോഡ് വീതി കൂട്ടിയതിന് ശേഷം ഏഴാം തവണയാണ് മണ്ണിടിച്ചില്‍ ഉണ്ടാകുന്നത്. ഇതില്‍ ഒരാളുടെ മൃതദേഹം ഇതുവരെ കണ്ടെത്താന്‍ കഴിയിഞ്ഞിട്ടില്ല. ജില്ലയിൽ ശക്തമായ മഴയില്‍ വ്യാപാക നാശനഷ്‌ടങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. വിവിധയിടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക