Saturday, 13 July 2024

കാല്‍ വഴുതി റോഡിൽ വീണ വയോധികൻ വാഹനങ്ങൾ കയറി മരിച്ചു

SHARE


കണ്ണൂർ : നടന്നുപോകവെ കാൽ വഴുതി റോട്ടില്‍ വീണയാൾ വാഹനങ്ങൾ കയറി മരിച്ചു. ഇടുക്കി അടിമാലി സ്വദേശി രാജൻ ആണ് മരിച്ചത്. 11-ാം തീയതി വ്യാഴാഴ്‌ച രാത്രി 8.30 ഓടെ നടന്ന അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഇന്നലെ രാത്രിയോടെയാണ് പുറത്ത് വന്നത്. കരിമ്പ് ജ്യൂസ്‌ വില്‍പനക്കാരൻ ആയ രാജൻ ജോലി കഴിഞ്ഞു റോഡരികിലൂടെ നടന്നു പോകുന്നതിനിടെയാണ് കാൽ തെന്നി റോഡിലേക്ക് വീണത്.
പിന്നാലെ വന്ന ഓട്ടോ തട്ടി തെറിപ്പിച്ചതോടെ റോഡിനു നടുവിലേക്ക് രാജന്‍ വീണു. കനത്ത മഴയിൽ മറ്റു വാഹനങ്ങളും ഇയാളെ ശ്രദ്ധിക്കാതെ കടന്നുപോയി. പിന്നാലെ വന്നൊരു വാഹനം കയറിയാണ് അന്ത്യം സംഭവിച്ചത് എന്ന് സിസിടിവി ദൃശ്യത്തിൽ നിന്ന് വ്യക്തമാണ്. രാജനെ ഇടിച്ച് നിർത്താതെ പോയ വാഹനത്തിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
തലശ്ശേരി മൈസൂർ ദേശീയപാതയിലെ കീഴൂരിൽ വച്ചായിരുന്നു അപകടം. റോഡിൽ പൊലീസ് സ്ഥാപിച്ച കാമറയിൽ നിന്നായിണ് ദൃശ്യങ്ങൾ ലഭിച്ചത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന ഗോപാലന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user