ചങ്ങരംകുളം : നന്നംമുക്കത്ത് തെരിയത്ത് നീലയിൽ കോൾ പടവിൽ കായലിൽ തോണിയില്‍ സഞ്ചരിക്കവെ അപകടം. രണ്ടുപർ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. നന്നംമുക്ക് തെരിയത്ത് കിഴക്കേതിൽ റഫീഖിൻ്റെ മകൻ ആഷിക്ക് (26), ചിയ്യാനൂർ സ്വദേശി മേച്ചിനാത്ത് വളപ്പിൽ സച്ചിൻ (24) എന്നിവരാണ് മുങ്ങിമരിച്ചത്.
ചിയ്യാനൂർ സ്വദേശി കുന്നക്കാട്ട് പറമ്പിൽ പ്രസാദ് (27) നെ രക്ഷപ്പെടുത്തി. ബഹളം കേട്ട് ഓടിയെത്തിയവരാണ് രക്ഷപ്പെടുത്തിയത്. ഇതിനിടെ മറ്റു രണ്ടുപേരും മുങ്ങിത്താഴുകയായിരുന്നു. ഞായർ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടാകുന്നത്.
മൂന്നു പേരും കായലിൽ തോണിയിൽ സഞ്ചരിക്കവേ തോണി മറിയുകയായിരുന്നു. പൊന്നാനി, കുന്നംകുളം എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്‌സും, മുങ്ങൽ വിദഗ്‌ധരും, സിവിൽ ഡിഫൻസും, നാട്ടുകാരുമാണ് തെരച്ചിൽ നടത്തിയത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക