Thursday, 18 July 2024

മൂന്നാർ ഗ്യാപ് റോഡിലെ യാത്ര നിരോധനം ലംഘിച്ചെത്തി; സ്‌കൂള്‍ ബസ് തിരിച്ചയച്ച് പൊലീസ്

SHARE


ഇടുക്കി: ശക്തമായ മഴയെ തുടര്‍ന്ന് യാത്ര നിരോധനം ഏര്‍പ്പെടുത്തിയ മൂന്നാര്‍ ഗ്യാപ് റോഡിലൂടെ വിദ്യാര്‍ഥികളുമായെത്തിയ സ്‌കൂള്‍ ബസ് തടഞ്ഞ് പൊലീസ്. ചിന്നക്കനാലിലെ അണ്‍ എയ്‌ഡഡ് സ്‌കൂളിലേക്ക് വിദ്യാർഥികളുമായെത്തിയ ബസാണ് തടഞ്ഞത്. തുടർന്ന് ബസ് കുഞ്ചിത്തണ്ണി വഴി ചിന്നക്കനാലിലേക്ക് വഴിതിരിച്ചു വിട്ടു.
അതേസമയം ഗ്യാപ് റോഡിലെ യാത്ര നിരോധനവും പ്രതികൂല കാലാവസ്ഥയും പരിഗണിച്ച് സ്‌കൂളിന് അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രിൻസിപ്പാൾ തയ്യാറായില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. എന്നാൽ ജില്ല ഭരണകൂടം അവധി പ്രഖ്യാപിക്കാത്തത് കൊണ്ടാണ് സ്‌കൂൾ പ്രവർത്തിച്ചതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. ഗ്യാപ് റോഡ് വഴി വരരുതെന്ന നിർദേശം ലംഘിച്ച ബസ് ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സ്‌കൂൾ പ്രിൻസിപ്പാൾ അറിയിച്ചു.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user