Tuesday, 16 July 2024

മൈക്രോസോഫ്റ്റ് എഡ്‌ജിൽ ഒന്നിലധികം ബഗ്ഗുകള്‍; മുന്നറിയിപ്പുമായി ഇന്ത്യൻ സൈബർ ഏജൻസി

SHARE


 ന്യൂഡൽഹി: മൈക്രോസോഫ്റ്റ് എഡ്‌ജില്‍ സുരക്ഷാ വീഴ്‌ചയുണ്ടെന്ന്‌ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. ടാർഗെറ്റുചെയ്‌ത സിസ്‌റ്റത്തിൽ കടന്നുകയറി ആക്രമിക്കാന്‍ കഴിയുന്ന ബഗ്ഗുകള്‍ ഉണ്ടെന്നാണ്‌ മുന്നറിയിപ്പ്‌. പ്രത്യേകമായി തയ്യാറാക്കിയ വെബ്‌പേജ് സന്ദർശിക്കാൻ ഇരകളെ പ്രേരിപ്പിക്കാന്‍ ഈ ബഗ്ഗുകള്‍ക്കാകും. കമ്പനി നിര്‍ദേശിക്കുന്ന ഉചിതമായ സുരക്ഷാ അപ്‌ഡേറ്റുകൾ നടത്താന്‍ ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം മുന്നറിയിപ്പ്‌ നല്‍കി.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user