Wednesday, 24 July 2024

മധ്യവയസ്കനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

SHARE


ഈരാറ്റുപേട്ട: മധ്യവയസ്കനെ വാക്കത്തി കൊണ്ട് ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പൂഞ്ഞാർ തെക്കേക്കര പള്ളിക്കുന്ന് ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ജയേഷ്(42) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം പൂഞ്ഞാർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം വച്ച് പൂഞ്ഞാർ സ്വദേശിയായ മധ്യവയസ്കനെ വാക്കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു.
ജയേഷ് രാവിലെ 6:45 മണിയോടുകൂടി പ്രൈവറ്റ് ബസ്റ്റാൻഡിൽ എത്തിയ സമയം അവിടെ ഉണ്ടായിരുന്ന മധ്യവയസ്കനുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഇയാളെ ആക്രമിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ സന്തോഷ്, സി.പി.ഓ മാരായ റെജികുമാർ, ഷാജിചാക്കോ, ശ്യാം എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user