വര്‍ക്കല അയിരൂരില്‍ മദ്യപിച്ചെത്തിയ ലൈന്‍മാനെതിരെ പരാതി നല്‍കിയതിന് കുടുംബത്തെ ഇരുട്ടിലാക്കി കെഎസ്ഇബിയുടെ പ്രതികാരം.അയിരൂര്‍ സ്വദേശിയായ രാജീവന്‍റെ വീട്ടിലെ വൈദ്യുതി തകരാര്‍ പരിഹരിക്കാരനാണ് ജീവനക്കാരന്‍ മദ്യപിച്ചെത്തിയത് .ഇത് ചോദ്യംചെയ്തപ്പോള്‍ അശ്ലീലവര്‍ഷവും അതിക്രമവും നടത്തിയെന്നാണ് പരാതി. പൊലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ തകരാര്‍ പരിഹരിച്ചില്ല.
തുടർന്ന് വീട്ടുകാരുടെ പരാതിയിൽ മദ്യപിച്ചെത്തിയ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പരാതി പിന്‍വലിക്കണമെന്ന് അസി. എന്‍ജിനീയര്‍ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം പറയുന്നു. കുട്ടികളടക്കം കുടുംബം രാത്രി ഇരുട്ടില്‍ കഴിയുകയാണ്. പിന്നാലെ ജോലി തടസപ്പെടുത്തിയെന്ന് കാണിച്ച് വീട്ടുകാര്‍ക്കെതിരെയും കെഎസ്ഇബിയും പരാതി നല്‍കി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക