Monday, 15 July 2024

പെരുമഴ ; ഈ ആറ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി

SHARE

തിരുവനന്തപുരം/കാസര്‍കോട്: കേരളത്തില്‍ ഇന്നും നാളേയും കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിതീവ്രമഴക്കുള്ള സാധ്യതയാണ് കേരളത്തിലെ മൂന്ന് ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്നതിനെ ആണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ സാഹചര്യത്തില്‍ കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് ആയിരിക്കും.

അതേസമയം കണ്ണൂരിന് പിന്നാലെ കാസര്‍കോട്ടും കോഴിക്കോട്ടും തൃശൂരും മലപ്പുറത്തും എറണാകുളത്തും  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. കാലവര്‍ഷക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ നാളെ അതി തീവ്രമഴയ്ക്കുള്ള റെഡ് അലെര്‍ട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
SHARE

Author: verified_user