Wednesday, 17 July 2024

ജാമ്യം നിന്ന ബാങ്ക് ചിട്ടികള്‍ തിരിച്ചടച്ചില്ല; സര്‍ക്കാര്‍ ജീവനക്കാരന്‍ പെൺസുഹൃത്തിന്‍റെ വീട്ടില്‍ ജീവനൊടുക്കി

SHARE


തിരുവനന്തപുരം : വെള്ളറടയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സുഹൃത്തിന്‍റെ വീട്ടില്‍ ആത്‌മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. വെള്ളറട സ്വദേശിയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫിസിലെ ലോക്കല്‍ ഫണ്ട് ഓഡിറ്ററുമായ ഷാജി(43) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് മുതല്‍ ഷാജിയെ കാണാതായിരുന്നു. രാവിലെ അധ്യാപികയായ ഭാര്യയെ കാറില്‍ സ്‌കൂളില്‍ കൊണ്ടുവിട്ടശേഷമാണ് ഷാജിയെ കാണാതായത്.
എല്ലാ ദിവസവും ഇരുവരും ഒരുമിച്ചാണ് ജോലി കഴിഞ്ഞ് വെള്ളറടയിലെ വീട്ടിലേക്ക് വന്നിരുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ഭാര്യ ഫോണില്‍ വിളിച്ചപ്പോള്‍ ഷാജിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഇതോടെ ബന്ധുക്കള്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍സുഹൃത്തിന്‍റെ വീട്ടില്‍ ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാജി പെണ്‍സുഹൃത്തിന് പലതവണ ബാങ്കുകളില്‍ നിന്നുള്ള ചിട്ടികള്‍ക്ക് ജാമ്യം നിന്നിരുന്നതായാണ് വിവരം. സുഹൃത്ത് ഈ തുകയൊന്നും തിരിച്ചടയ്ക്കാതായതോടെ പല ബാങ്കുകളില്‍ നിന്നായി ഷാജിക്ക് നോട്ടിസ് ലഭിച്ചിരുന്നു.
ഇതിന്‍റെ മനോവിഷമത്തിലായിരിക്കാം ഇതേ സുഹൃത്തിന്‍റെ വീട്ടില്‍ തന്നെ ജീവനൊടുക്കിയത് എന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവസമയത്ത് വീട്ടില്‍ ആരുമില്ലായിരുന്നു എന്നാണ് വീട്ടുടമ പൊലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ വെള്ളറട പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user