പാലാ :അൽഫോൻസാ ഭക്തർക്ക് ഇനി തിരുനാളിന്റെ പുണ്യ ദിനങ്ങൾ. സഹസ്രാബ്ദങ്ങളുടെ വിശ്വാസ പാരമ്പര്യം പേറുന്ന ഭരണങ്ങാനത്തിന് പത്തു നാളുകൾ നീണ്ടുനില്ക്കുന്ന അൽഫോൻസാമ്മയുടെ തിരുനാളെന്നാൽ നാടിന്റെ പുണ്യാഘോഷമാണ്. ജപമാലകൾ ചൊല്ലിക്കൊണ്ട് ആയിരങ്ങൾ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുക്കബറിടത്തിലേക്ക് ഒഴുകിയെത്തും. എല്ലാവരുടെയും ചുണ്ടുകളിൽ ഒരു പ്രാർത്ഥനമാത്രം: അൽഫോൻസാമ്മതൻ വിശുദ്ധിതൻ പനിനീർ നമ്മളിലും നിറയട്ടെ.
ലളിത ജീവിതം നയിച്ച അൽഫോൻസാമ്മയുടെ തിരുനാളിനെ സമ്പന്നമാക്കുന്ന തിരുകർമ്മങ്ങൾക്കും ആത്മീയ ശുശ്രൂഷകൾക്കും ഇന്ന് കൊടിയേറും. വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനമായ വിശുദ്ധ കുർബാനയും ജപമാല മെഴുകുതിരി പ്രദക്ഷിണവുമാണ് തിരുനാളിൽ പ്രധാനം. കബറിട ദൈവാലയത്തിൽ ഇന്നുമുതൽ ഒൻപതു ദിവസത്തേക്ക് രാവിലെ 5.30 മുതൽ സന്ധ്യക്ക് 7 വരെ തുടർച്ചയായി വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. എല്ലാ ദിവസവും 11.30-നുള്ള വിശുദ്ധ കുർബാന അഭിവന്ദ്യ പിതാക്കന്മാരുടെ കാർമികത്വത്തിൽ ആയിരിക്കും.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക