Wednesday, 17 July 2024

കേരളത്തില്‍ ഇ മെയിലുകൾ ചോരുന്നു; ജി മെയിൽ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്

SHARE


കോഴിക്കോട്: സംസ്ഥാനത്ത് ഇ മെയിൽ ഐഡികൾ നിരന്തരം ഹാക്ക് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി സൈബര്‍ പൊലീസ്. മൊബൈൽ ഫോൺ നമ്പറുകൾ പാസ്‌വേർഡായി സെറ്റ് ചെയ്‌തവർ ഉടൻ മാറ്റണമെന്ന് സൈബർ പൊലീസ് നിര്‍ദേശിച്ചു.
ഗൂഗിൾ അക്കൗണ്ടുകളുടെ ടു സ്‌റ്റെപ്പ് വെരിഫിക്കേഷൻ / ടു-ഫാക്‌ടർ ഓതന്‍റിക്കേഷൻ ഒരു ഇലക്‌ട്രോണിക് സംവിധാനം ഉപയോഗിക്കണമെന്നും സൈബർ പൊലീസ് നിർദേശിക്കുന്നു. പുതിയ ഡിവൈസുകളിൽ ലോഗ് ഇൻ ചെയ്യുമ്പോൾ ഫോണിലേക്കോ ഇ മെയിലിലേക്കോ ഒടിപി വരുന്ന സംവിധാനമാണ് ടു സ്‌റ്റെപ്പ് വെരിഫിക്കേഷൻ. ഈ സംവിധാനം നിർബന്ധമായും ആക്‌ടിവേറ്റ് ചെയ്യണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.
സൈബർ പൊലീസ് പറയുന്നത്
നിങ്ങളുടെ ഇമെയിൽ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ സങ്കീര്‍ണമായ പാസ്‌വേര്‍ഡുകൾ ഉപയോഗിക്കുക. അക്ഷരങ്ങളും(A to Z & a to z) സ്‌പെഷ്യല്‍ ക്യാരക്‌ടറുകളും (!,@,#,$,%,^,&,*,?,>,< മുതലായവ) അക്കങ്ങളും(0,1,2,3,4....9) ഉള്‍പ്പെടുത്തിയുള്ള കുറഞ്ഞത് 8 ക്യാരക്‌ടറുകളെങ്കിലും ഉള്ളതായിരിക്കണം പാസ്‌വേഡ്. ഒരിക്കലും നിങ്ങളുടെ ഫോണ്‍ നമ്പര്‍ തന്നെ പാസ്‍വേഡ് ആയി കൊടുക്കാതിരിക്കുക.
ഗൂഗിൾ പേ അടക്കം ഫോണിലുള്ള മിക്ക പേയ്മെന്‍റ് ആപ്പുകളും മറ്റും ഇമെയിലുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇമെയില്‍ ലോഗിന്‍ നഷ്‌ടപ്പെട്ടാല്‍ പേയ്മെന്‍റ്/ബാങ്കിംഗ് ആപ്പുകളെ ബധിച്ചേക്കാം. ഹാക്ക് ചെയ്യപ്പെട്ടാല്‍ ഉടനടി ഇമെയില്‍ പരിശോധിച്ചാല്‍ ഇമെയില്‍ സേവനദാതാവില്‍ നിന്നും അലര്‍ട്ട് മെസേജ് വന്നിട്ടുണ്ടാകും. അതില്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. നടപടി സ്വീകരിക്കുക. കൂടാതെ Two Step Verification ഓണ്‍ ആക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user