കാസർകോട്: സ്‌കൂൾ വരാന്തയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിൻ്റെ മാതാവിനെ കണ്ടെത്തി. ആദൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രദേശത്തെ 30 കാരിയുടെ കുഞ്ഞാണിതെന്ന് കണ്ടെത്തിയത്. ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
യുവതി വിവാഹിത അല്ല. സംഭവത്തിൽ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. ഞായറാഴ്‌ചയാണ് ഒരു ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ ദേലംപാടി പഞ്ചിക്കൽ എസ് വി എ യു പി സ്‌കൂൾ വരാന്തയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
പിന്നീട്, കുട്ടിയെ അമ്മതൊട്ടിലിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. സ്‌കൂൾ വരാന്തയിൽ നിന്നും കുഞ്ഞിന്‍റെ കരച്ചിൽ കേട്ടാണ് നാട്ടുകാർ അന്വേഷിച്ചെത്തിയത്.
വിവരമറിഞ്ഞ് എത്തിയ ആദൂർ പൊലീസ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക