കോട്ടയം: ക്രിസ്തുവിന്റെ ആദ്യ അത്ഭുതമായ കാനായിലെ കല്യാണത്തിന് അവസാനം വിളമ്പിയ മുന്തിയ ഇനം വീഞ്ഞാണ് ഭാരത കത്തോലിക്കാ സഭയിൽ പാലാ രൂപതയെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അഭിപ്രായപ്പെട്ടു.പാലാ രൂപതയുടെ ഒരു വര്ഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടുള്ള ദിവ്യ ബലിക്കിടെ സഭ മക്കളോട് സംസാരിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ.
കല്യാണത്തിന് വന്നവരെല്ലാം അവസാനം ലഭിച്ച വീഞ്ഞിന്റെ മാഹാത്മ്യം ഘോഷിച്ചു.മേൽത്തരം വീഞ്ഞ് അവസാനം വിളമ്പിയത് എന്ന് പറഞ്ഞു.ഈ രൂപതയുടെ പുണ്യ ശ്ലോകന്മാരായ പിതാക്കന്മാരെ ഞാൻ അനുസ്മരിക്കുകയാണ് .വയലിൽ പിതാവിന്റെ ദൂരക്കാഴ്ചയായാണ് എടുത്തു പറയേണ്ടത് .പിറകിൽ നിന്ന് വരുന്ന പിതാക്കന്മാർക്കു ഒരു കാരണവശാലും ആകുലപ്പെടേണ്ടതില്ലാത്ത രീതിയിൽ അദ്ദേഹം പാലാ രൂപതയെ സമ്പൽ സമൃദ്ധമാക്കി .അദ്ദേഹത്തിന്റെ ദൃഢ നിശ്ചയവും ദൂരക്കാഴ്ചയുമാണ് ഇതിനു കാരണം .വിദ്യാഭ്യാസ രംഗത്ത് പാലാ രൂപതയെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുവാൻ അദ്ദേഹത്തിന് കഴിഞ്ഞു .}
പാലാ രൂപതയുടെ വളർച്ചയിൽ നിസ്തുല സംഭാവനകൾ നൽകിയ പിതാവാണ് ജോസഫ് പള്ളിക്കാപറമ്പിൽ.ദീർഘായുസ്സ് ദൈവം തരുന്ന ഒരു വരദാനമാണ് അത് അദ്ദേഹത്തിന് വേണ്ടുവോളം ലഭിച്ചിട്ടുണ്ടെന്നുള്ളത് നമുക്ക് ആഹ്ളാദകരമാണ് .എന്നെയൊക്കെ പഠിപ്പിച്ച അധ്യാപകനാണ് ഇപ്പോഴത്തെ പിതാവ് മാർ ജോസഫ് കല്ലറങ്ങാട്ട്.എല്ലാവരും ആശങ്കയോടെ നോക്കിക്കണ്ട മെഡിസിറ്റിയെ കേരളത്തിൽ അഭിമാനകരമായ രീതിയിൽ എത്തിക്കുവാൻ കല്ലറങ്ങാട്ട് പിതാവിന് കഴിഞ്ഞു .മെഡിസിറ്റി ഇനിയും വളർച്ചയുടെ പടവുകൾ ഓടി കയറുകയാണ് .
ചങ്ങനാശേരി അതി രൂപതയിലെ ഗുണമേൻമ കൊണ്ടും വളർച്ച കൊണ്ടും മികച്ച പ്രദേശമാണ് പാലാ രൂപത.ഉത്തരേന്ത്യയിലെ ഏതു രൂപതയിൽ ചെന്നാലും പാലായിലെ വൈദീകരുണ്ട് .അത് പാലായിലെ കുടുംബ ബന്ധങ്ങൾ എത്രയോ സുദൃഢമാണെന്നു കാണിക്കുന്നതാണ് .ഭാരത സഭയ്ക്ക് ഉദാത്തമായ സംഭാവനകൾ നൽകിയ പ്രദേശമാണ് പാലാ രൂപതാ .കുടുംബ ജീവിതങ്ങളെ ബലപ്പെടുത്തി പ്രദേശമാണ് പാലാ .മണ്ണിന്റെ ഗുണമാണ് പാലാ പ്രദേശം ഭാരത കത്തോലിക്കാ സഭയ്ക്ക് നൽകിയിട്ടുള്ളത് .മാമോദീസയിലൂടെ നമുക്ക് ലഭിച്ച വിശ്വാസ പ്രഖ്യാപന സന്ദേശം ഭാരതമാകെ ഉയർത്തിപിടിക്കുവാൻ പാലാ രൂപത കാണിച്ച മാതൃക ഭാരത സഭയ്ക്കാകെ മാതൃകയാണെന്നും മാർ റാഫേൽ തട്ടിൽ പിതാവ് പറഞ്ഞു .
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക