കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് പിടിയിലായി. പുനലൂർ ഡിപ്പോയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ബസാണ് ഇയാൾ മോഷ്ടിക്കാൻ ശ്രമിച്ചത്. തെന്മല ഒറ്റക്കൽ സ്വദേശി ബിനീഷാണ് പുനലൂർ പോലീസിന്റെ കസ്റ്റഡിയിലായത്. അന്വേഷണം നടക്കുകയാണ്.
ഡിപ്പോയ്ക്ക് അടുത്ത ടിബി ജങ്ഷനിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ബസ് കടത്താനുള്ള ശ്രമം പോലീസ് തടഞ്ഞത്. ഹെഡ്‍ലൈറ്റുകൾ തെളിക്കാതെ ദേശീയപാതയിലൂടെ ബസ് വരുന്നതുകണ്ട് സംശയം തോന്നിയ പോലീസ് കൈകാണിച്ച് ബസ് നിർത്തിക്കുകയായിരുന്നു. ബസിൽനിന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ദിവസവും പുലർച്ചെ ആറിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് സർവീസ് നടത്തുന്ന വേണാട് ബസ്സാണ് കടത്താൻ ശ്രമിച്ചത്. ഡിപ്പോയിലെ സ്ഥലപരിമിതി മൂലം പല ബസുകളും റോഡിലാണ് നിർത്താറുള്ളത്. ഇതാണ് മോഷ്ടാവിന് സൗകര്യമായത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക