ഏറ്റുമാനൂർ : വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ കയർക്കുകയും, ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
മണർകാട് കുറ്റിയേക്കുന്ന് ഭാഗത്ത് കിഴക്കേതിൽ വീട്ടിൽ പ്രവീൺ രാജു (32) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം (19.07.24) രാത്രി 11:45 മണിയോടുകൂടി ഏറ്റുമാനൂർ പോലീസ് കോട്ടമുറി ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ ഇയാളും സുഹൃത്തുക്കളും കാറിൽ എത്തുകയും പോലീസ് ഉദ്യോഗസ്ഥൻ വാഹനം നിർത്തി പരിശോധന നടത്തുന്നതിനിടെ ഇവർ ഉദ്യോഗസ്ഥനെ ചീത്ത വിളിക്കുകയും, ഉദ്യോഗസ്ഥന്റെ കൈ തട്ടിമാറ്റി കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് ഡ്യൂട്ടി തടസ്സപ്പെടുത്തിയ ഇവർ വാഹനവുമായി കടന്നു കളയുകയുമായിരുന്നു.
തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലില്‍ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ അൻസിൽ എ.എസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാൾ മണർകാട്, കോട്ടയം വെസ്റ്റ്, ഈസ്റ്റ്, എരുമേലി, പാമ്പാടി, പാലാ, വൈക്കം, കുറവിലങ്ങാട്,തിരുവല്ല, പാലക്കാട് എക്സൈസ്, അയർക്കുന്നം എന്നീ സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു. മറ്റു പ്രതിക്കായി തിരച്ചിൽ ശക്തമാക്കി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക