കൊച്ചി: ഇന്ത്യയിലെ മുൻനിര എസ്യുവി നിർമ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് എഎക്സ്7 ശ്രേണിക്ക് പ്രത്യേക എക്സ്-ഷോറൂം വില പ്രഖ്യാപിച്ചു. എക്സ്യുവി700ൻറെ മൂന്നാം വാർഷികത്തിൻറെയും മൂന്ന് വർഷത്തിനുള്ളിൽ 2,00000 യൂണിറ്റ് എന്ന നേട്ടവും കൈവരിച്ചതിൻറെയും ഭാഗമായാണ് എഎക്സ്7യിലുടനീളം നാല് മാസത്തേക്ക് പ്രത്യേക വില പ്രഖ്യാപിച്ചത്.
പ്രത്യേക വിലയെ തുടർന്ന് 19.49 ലക്ഷം എന്ന പ്രാരംഭ വിലയിൽ ഉപഭോക്താക്കൾക്ക് മഹീന്ദ്രയുടെ എഎക്സ്7 മോഡലുകൾ സ്വന്തമാക്കാനാവും. 2024 ജൂലൈ 10 മുതൽ 4 മാസത്തേക്കായിരിക്കും പ്രത്യേക വിലയിൽ എഎക്സ്7 ലഭ്യമാകുക.
പനോരമിക് സ്കൈറൂഫ്, ഇൻറലിജൻറ് കോക്ക്പിറ്റിൽ ഡ്യുവൽ 26.03 സെ.മീ എച്ച്ഡി സൂപ്പർസ്ക്രീൻ, മെച്ചപ്പെട്ട സുരക്ഷയ്ക്കായി അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളോടുകൂടിയ ലെവൽ-2 എഡിഎഎസ്, സോണിയുടെ 12 സ്പീക്കറുകളുള്ള ത്രീഡി ഓഡിയോ, വെൽക്കം ടിട്രാക്റ്റോാടു കൂടിയ 6-വേ പവേർഡ് മെമ്മറി സീറ്റ്, ആമസോൺ അലെക്സ ബിൽറ്റ്-ഇൻ തുടങ്ങിയ പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുന്നതാണ് മഹീന്ദ്രയുടെ എഎക്സ്7 മോഡലുകൾ.
മൂന്നാം വാർഷിക ആഘോഷത്തിൻറെ ഭാഗമായി മഹീന്ദ്ര അടുത്തിടെ എഎക്സ്7 ശ്രേണിയിൽ ഡീപ് ഫോറസ്റ്റ്, ബേൺഡ് സിയന്ന എന്നീ രണ്ട് പുതിയ കളർ ഓപ്ഷനുകളും അവതരിപ്പിച്ചിരുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക