തിരുവനന്തപുരം : നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റു ചെയ്‌ത് പൊലീസ്. നെയ്യാർഡാം സ്റ്റേഷനിൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ സ്ഥിരം കുറ്റവാളിയായ കള്ളിക്കാട്, മൈലക്കര, സ്വർണ്ണക്കോട് ഷാജി ഭവനിൽ ഷാജി എന്ന തോക്ക് ഷാജി (40) യെ ആണ് കരുതൽ തടങ്കലാക്കിയത്.
നെയ്യാർ ഡാം, ആര്യൻകോട്, കാട്ടാക്കട സ്റ്റേഷനുകളിലായി 50ൽ അധികം കേസിൽ പ്രതിയാണ് ഷാജി. ഡാൻസാഫ് സ്‌ക്വാഡിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരവേയാണ് അറസ്റ്റിലായത്. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക