ഒരു വനിതാ കൗൺസിലറുടെ ധാർഷ്ട്യം
കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരിക്ക് നേരെ യുഡിഎഫ് കൗൺസിലറുടെ മർദ്ദനവും അസഭ്യവർഷവും . കോർപ്പറേഷൻ 49 ഡിവിഷൻ കൗൺസിലറായ സുനിത ഡിക്സനാണ് വനിത ജീവനക്കാരിയെ കയ്യേറ്റം ചെയ്തത്. മർദ്ധനത്തിൽ പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് മരട് പോലീസിൽ പരാതി നൽകി.
കൊച്ചി : വൈറ്റിലയിലെ ആർട്ടിക് ഹോട്ടലിലെ വനിതാ ജീവനക്കാരിക്കാണ് മർദ്ദനമേറ്റത്. ഹോട്ടലിന് സമീപത്തുള്ള കാനായിക്ക് മുകളിലുള്ള സ്ലാപം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ സുനിത ഡിക്സൺ യുവതിയുടെ മുഖത്ത് അടിക്കുകയായിരുന്നു. തന്നെ അസഭ്യം പറയുകയും കൈപിടിച്ച് തിരിച്ചുവെന്നും മർദ്ദനമേറ്റ യുവതി പറഞ്ഞു.
ഹോട്ടലിൽ അരികിലെ കാനവൃത്തിയാക്കാൻ എന്ന പേരിലാണ് 49 ആം ഡിവിഷൻ കൗൺസിലറും ആർഎസ്പി നേതാവുമായ സുനിത ഡിക്സൺ ഒരു മുന്നറിയിപ്പുമില്ലാതെ വന്നു ജെസിബി ഉപയോഗിച്ച് സ്ലാബുകൾ നീക്കം ചെയ്യാൻ തുടങ്ങിയതെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു. പല കാരണങ്ങൾ പറഞ്ഞ് പലപ്പോഴായി തങ്ങളിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും ഏറ്റവും ഒടുവിൽ 15 ലക്ഷം രൂപ ആവശ്യപ്പെട്ടത് നൽകാത്തതിനുള്ള വിരോധമാണ് ഹോട്ടൽ കോമ്പൗണ്ടിനകത്ത് കുത്തിപ്പൊളിക്കൽ നാടകം കൗൺസിലർ നടത്തിയതെന്ന് ഹോട്ടൽ മാനേജർ മീഡിയയോട് പറഞ്ഞു. മർദ്ദനത്തിൽ പരിക്കേറ്റ വനിതാ ജീവനക്കാരി ആശുപത്രിയിൽ ചികിത്സ തേടി തുടർന്ന് മരട് പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക