നെയ്‌റോബി: നൈജീരിയയിൽ രണ്ട് വർഷത്തിനിടെ 42 സ്ത്രീകളെ കൊന്ന ‘സീരിയൽ കില്ലർ’ അറസ്റ്റിൽ. കോളിൻസ് ജുമൈസി ഖലുഷ എന്നയാളെയാണ് നെയ്‌റോബി പൊലീസ് അറസ്റ്റ് ചെയ്‌തത്.
സ്ത്രീകളെ കൊന്ന ശേഷം അടുത്തുള്ള ഉപയോഗശൂന്യമായ ക്വാറിയിലേക്ക് മൃതദേഹം തള്ളുന്നതാണ് ഇയാളുടെ രീതി. ഇത്തരത്തിൽ ഇയാളുടെ ഭാര്യയുടേതടക്കം എല്ലാ സ്ത്രീകളുടെയും മൃതദേഹം ക്വാറിയിലേക്ക് തള്ളിയതായി പ്രതി കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഫോണിൽ നിരവധി തവണ ഖലുഷയ്ക്ക് പണം ട്രാൻസ്ഫർ ചെയ്തതായി കാണപ്പെട്ടിരുന്നു. ഇതിൽ സംശയം തോന്നിയ പൊലീസാണ് ഖലുഷയെ ചോദ്യം ചെയ്തതും ശേഷം അറസ്റ്റിലേക്ക് നീങ്ങിയതും.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക