Wednesday, 31 July 2024

വിലാപ ഭൂമിയായി വയനാട്, മരണ സംഖ്യ 243 ആയി, ബെയ്‌ലി പാലത്തിന്‍റെ നിര്‍മാണം പുരോഗമിക്കുന്നു

SHARE


വയനാട്: മുണ്ടക്കൈയിലും ചൂരമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവര്‍ക്കുള്ള തെരച്ചിൽ ഊര്‍ജിതം. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ (ജൂലൈ 30) രാത്രി നിര്‍ത്തിവച്ച തെരച്ചില്‍ രാവിലെ 6.22 ഓടെയാണ് പുനരാരംഭിച്ചത്. നാല് സംഘങ്ങളായാണ് സൈന്യം തെരച്ചില്‍ നടത്തുന്നത്. രക്ഷാദൗത്യത്തിനായി സ്ഥലത്ത് സൈന്യം താത്‌കാലിക പാലം നിര്‍മിച്ചിട്ടുണ്ട്. തെരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കൂടുതല്‍ സൈനികര്‍ സ്ഥലത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 150 സൈനികരാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയിലെല്ലാം സൈന്യം തെരച്ചില്‍ തുടരുകയാണ്. ഇന്നെലെയുണ്ടായ അപകടത്തില്‍ ഇതുവരെ 184 പേരാണ് മരിച്ചത്. പോത്തുകല്ലില്‍ ചാലിയാര്‍ പുഴയില്‍ നിന്ന് ഇന്നും 3 മൃതദേഹങ്ങള്‍ കണ്ടെത്തി. അപകടത്തെ തുടര്‍ന്ന് നിരവധി പേര്‍ വിവിധയിടങ്ങളില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user