കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിൻറെ അവസാനത്തോടെ കൈകാര്യം ചെയ്യുന്ന ആസ്തികൾ 15 ശതമാനം വർധിപ്പിച്ച് 80,000 കോടി രൂപയിലെത്തിക്കാൻ പിരമൽ എൻറർപ്രൈസസ് ലക്ഷ്യമിടുന്നു. 2028 സാമ്പത്തിക വർഷത്തോടെ കൈകാര്യം ചെയ്യുന്ന ആസ്തികൾ 1.5 ലക്ഷം കോടി രൂപയിലെത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നതായി വാർഷിക പൊതുയോഗത്തിൽ വ്യക്തമാക്കി.
കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികളിൽ 70 ശതമാനവും ചെറുകിട വായ്പാ രംഗത്താണ്. കമ്പനിയുടെ സമ്പൂർണ സബ്സിഡിയറിയായ പിരമൽ ഫിനാൻസ് താങ്ങാനാവുന്ന വായ്പകളുടെ രംഗത്ത് മുൻനിരക്കാരാണ്. രാജ്യത്തെ 625 ജില്ലകളിലായി 13,000-ത്തിൽ അധികം പിൻകോഡ് മേഖലകളിൽ സേവനവും ലഭ്യമാക്കുന്നുണ്ട്.
സാങ്കേതികവിദ്യയും വിശകലന രീതിയും പ്രയോജനപ്പെടുത്തി ഡാറ്റയുടെ അടിസ്ഥാനത്തിൽ വളർച്ച കൈവരിക്കുന്നതിലാണ് പിരമൽ ഫിനാൻസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പിരമൽ എൻറർപ്രൈസസ് ചെയർമാൻ അജയ് പിരമൽ പറഞ്ഞു. ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക