Monday, 29 July 2024

വനിത സിം​ഗിൾസിൽ ഇന്ത്യയുടെ പി വി സിന്ധുവിന് ആദ്യ മത്സരത്തിൽ അനായാസ വിജയം.,വനിതാ ഷൂട്ടിംഗ് 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ രമിത ജിന്‍ഡാല്‍ ഫൈനലിലേക്ക് യോഗ്യത നേടി

SHARE


പാരിസ് ഒളിംപിക്സ് വനിത സിം​ഗിൾസിൽ ഇന്ത്യയുടെ പി വി സിന്ധുവിന് ആദ്യ മത്സരത്തിൽ അനായാസ വിജയം. നേരിട്ടുള്ള ​ഗെയിമുകൾക്കാണ് ഇന്ത്യൻ താരത്തിന്റെ വിജയം.മാലിദ്വീപിന്റെ ഫാത്തിമ അബ്ദുൾ റസാഖിനെയാണ് സിന്ധു ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയത്.​എസ്റ്റോണിയൻ താരം ക്രിസ്റ്റിൻ കുബയാണ് സിന്ധുവിന്റെ അടുത്ത എതിരാളി.. 2016ൽ റിയോ ഒളിംപിക്സിൽ വെള്ളിയും 2021ൽ ടോക്കിയോയിൽ വെങ്കല മെഡലും സ്വന്തമാക്കിയ പി വി സിന്ധു പാരിസിൽ സുവർണമെഡൽ പ്രതീക്ഷയിലാണ്.
അതേസമയം വനിതാ ഷൂട്ടിംഗ് 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ രമിത ജിന്‍ഡാല്‍ ഫൈനലിലേക്ക് യോഗ്യത നേടി. യോഗ്യതാ റൗണ്ടില്‍ 631.5 പോയന്‍റുമായി അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് രമിത ഫൈനലിലെത്തിയത്. വനിതാ ഷൂട്ടിംഗ് 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ഷൂട്ടറെന്ന റെക്കോര്‍ഡും രമിത നേടി. അവസാന ഷോട്ടില്‍ എട്ടാം സ്ഥാനത്തുള്ള ഓഷ്യന്‍ മുള്ളറെ മറികടക്കാന്‍ 10.3 പോയന്‍റ് വേണ്ടിയിരുന്ന രമിത 10.4 പോയന്‍റ് നേടിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user