ഹോട്ടൽ രുചികളിൽ ശുദ്ധി ഉറപ്പാക്കാനും, അപ്രതീക്ഷിത ദുരന്തങ്ങൾക്കെതിരെ വിവേകപൂർണമായ മുന്നൊരുക്കം നടത്തുവാനും അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫുഡ് ടെക്നോളജിയും KHRA കോട്ടയം യും വേൾ ഫുഡ് സേഫ്റ്റി ഡേയോടനുബന്ധിച്ച് ഫുഡ് സേഫ്റ്റി അവയർനസ് ക്ലാസ് നടത്തി.
ജൂൺ 7 വേൾഡ് ഫുഡ് സേഫ്റ്റി ഡേhttps://youtube.com/shorts/zerVAfJapaM?si=Pim9XNNh_zc2RGj_
KHRA പാലാ യൂണിറ്റിലെ ഹോട്ടൽ തൊഴിലാളികളെ സജ്ജരാക്കി അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജ്. ക്യാംപസ്സിലെ ഫുഡ് സയൻസ്സ് വിഭാഗവും കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും ചേർന്ന് പാലായിലെ ഹോട്ടൽ ജീവനക്കാർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. അപ്രതീക്ഷിത ദുരന്തങ്ങൾക്കെതിരെ വിവേകപൂർണ്ണമായ മുന്നൊരുക്കം എന്ന സന്ദേശവുമായാണ് ബോധവൽകരണ പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരളാ ഹോട്ടൽ അൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ ഫിലിപ്പുകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു.
കോളേജ് ബർസാർ റവ ഫാ ബിജു കുന്നക്കാട്ട്, അസോസിയേഷൻ ഭാരവാഹികളായ ആർ സി നായർ, ഷാഹു ഹമിദ്.റ്റി.സി അൻസാരി, ബിജോയി വി. ജോർജ്, ബിബിൻ തോമസ്, തുടങ്ങിയവർ സംസാരിച്ചു. അദ്ധ്യാപകരായ അഞ്ജു ജെ കുറുപ്പ്, അനഘ ആർ, വീണ വിശ്വനാഥ് എന്നിവർ ക്ലാസുകൾ നയിച്ചു. പരിപാടികൾക്ക് ഫുഡ് സയൻസ്സ് വിഭാഗം മേധാവി മിനി മൈക്കിൾ, ബിൻസ് കെ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
KHRA നേതൃത്വത്തിൽ നടക്കുന്ന വിവിധ പദ്ധതികളെ പറ്റിയും..KHRA യുടെ മെമ്പർമാർക്കും തൊഴിലാളികൾക്കുമായി നടത്തുന്ന പത്തു ലക്ഷത്തിന്റെ സുരക്ഷാ പദ്ധതിയെപ്പറ്റിയും KHRA ഓൺലൈൻ ചാനൽ അസോസിയേറ്റ് എഡിറ്റർ ബിപിൻ തോമസ് (KHRA പാലാ യൂണിറ്റ് സെക്രട്ടറി)വിവരിച്ചു.
കേരളത്തിലെ വിവിധ ജില്ലകളിലായി ജൂൺ 7 KHRA സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം ജില്ലാ, യൂണിറ്റ് തലങ്ങളിൽ ഭക്ഷ്യസുരക്ഷാ ദിനമായി ആചരിച്ചു.
എറണാകുളം KHRA ഭവനിൽ 2024 ലോക ഭക്ഷ്യ സുരക്ഷാ ദിനം സെമിനാർ, ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ ശ്രീ.ജോൺ വിജയകുമാർ അദ്ധ്യക്ഷനായ യോഗത്തിൽ ബഹു:MLA ശ്രീ.ടി.ജെ.വിനോദ് ഉദ്ഘാടനം ചെയ്തു.
KHRA ജില്ലാ രക്ഷാധികാരി ബഹു:ചാർളി സാർ, സെക്രട്ടറി ശ്രീ.കെ.ടി.റഹീം എന്നിവർ സംസാരിച്ചു.
*"PREPARE FOR THE UNEXPECTED"* എന്ന വിഷയത്തിൽ നടന്ന സെമിനാർ, അരുവിത്തറ സെന്റ് ജോർജ്ജ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ശ്രീ. ബിൻസ്.കെ.തോമസ്സ് നയിച്ചു.....