Sunday, 23 June 2024

ISRO ഉദ്യോ​ഗസ്ഥ എന്ന പേരിൽ തട്ടിപ്പ് നടത്തിയ യുവതിക്കെതിരെ കേസ്

SHARE


കാസർകോട്: ISRO ഉദ്യോ​ഗസ്ഥ എന്ന പേരിൽ തട്ടിപ്പ് നടത്തിയ യുവതിക്കെതിരെ കേസ് .പോലീസ് ഉദ്യോ​ഗസ്ഥർ ഉൾപ്പെടെയുള്ള നിരവധി പേരാണ് യുവതിയുടെ ഹണിട്രാപ്പിൽ കുടുക്കിയതായി പരാതി ലഭിച്ചത് . കാസർകോട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖരനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്‍തത് . ഇവർ ഐ.എ.എസ്., ഐ.എസ്.ആർ.ഒ ഉദ്യോ​ഗസ്ഥ ചമഞ്ഞും തട്ടിപ്പ് നടത്തി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പൊയിനാച്ചി സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ പോലീസ് കേസെടുത്തിരിക്കുന്നത്. ഇരുവരും ഇൻസ്റ്റ​ഗ്രാം വഴിയാണ് പരിചയപ്പെടുന്നത്. പിന്നീട്, യുവതി യുവാവിന്റെ കൈയില്‍ നിന്നും ഒരു ലക്ഷം രൂപയും ഒരു പവൻ സ്വർണവും തട്ടിയെന്നാണ് പരാതി. ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥ എന്ന് വിശ്വസിപ്പിച്ച് അവ തെളിയിക്കുന്നതിന് വേണ്ടി അതിന്റെ വ്യാജരേഖകൾ ചമച്ചതിനും പോലീസിന് തെളിവ് ലഭിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത് .

അതേസമയം യുവതിക്കെതിരെ പരാതിയുമായി മുന്നോട്ട് പോയ ഒരു യുവാവിനെ പീഡനക്കേസിൽ കുടുക്കിയതായും ആരോപണമുണ്ട്. യുവതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user