കാസർകോട് : കള്ളാറിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. ഒരാൾക്ക് പരിക്കേറ്റു. ഓപ്പോ എ5എസ് സീരിസിൽ ഉൾപ്പെട്ട ഫോൺ ആണ് പൊട്ടിത്തെറിച്ചത്.
ഫോണിന്‍റെ ഉടമ കള്ളാർ സ്വദേശി പ്രജിൽ മാത്യുവിന് കൈയിലും കാലിലും പൊള്ളലേറ്റിട്ടുണ്ട്. കള്ളാറിൽ ക്രൗൺ സ്‌പോർട് ആൻഡ് സൈക്കിൾ എന്ന സ്ഥാപനം നടത്തുകയാണ് പ്രജിൽ മാത്യു.
രാവിലെ ഒമ്പത് മണിയോടെയാണ് പ്രജിലിന്‍റെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ അപ്രതീക്ഷിതമായി ചൂടാകുന്നത് ശ്രദ്ധയിൽ പെട്ടത്. ഉടൻ ഫോൺ പോക്കറ്റിൽ നിന്നും എടുത്തെങ്കിലും പൊട്ടിത്തെറിക്കുകയായിരുന്നു. പെട്ടിതെറിയിൽ ഫോൺ പൂർണമായും കത്തിയ നിലയിലാണ്.
കൈക്കും കാലിനും പൊള്ളലേറ്റ പ്രജിൽ മാത്യു ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. സംഭവത്തിൽ ഉപഭോക്ത തർക്ക പരിഹാര കോടതിയെ സമീപിക്കാനാണ് യുവാവിന്‍റെ തീരുമാനം.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക