Saturday, 1 June 2024

വൈറ്റിലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു: ആളപായമില്ല, അപകടം പതിവാകുന്നതായി നാട്ടുകാര്‍

SHARE

എറണാകുളം : വൈറ്റില അരൂർ ദേശീയ പാതയിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. മൂന്ന് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ആളപായമില്ല. സ്വകാര്യ ബസ്, ടൂറിസ്റ്റ് ബസ്, ലോറി എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയിലെ കണ്ണാടിക്കാട് ഭാഗത്ത് ഇന്ന് (ജൂണ്‍ 1) രാവിലെയാണ് സംഭവം.

വൈറ്റിലയില്‍ നിന്നും അരൂരിലേക്ക് പോകുകയായിരുന്ന ബസിന് പിന്നില്‍ ലോറി ഇടിച്ചു. ഇതോടെ പിന്നാലെ വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് ലോറിക്ക് പിന്നില്‍ ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ ടൂറിസ്റ്റ് ബസിന്‍റെ ഡോര്‍ പൂര്‍ണമായും തകര്‍ന്നു. ഡോര്‍ തകര്‍ന്നതോടെ എമർജൻസി ഡോര്‍ തുറന്നാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.

സംഭവത്തിന് പിന്നാലെ ദേശീയ പാതയില്‍ വന്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ദേശീയ പാതയിൽ നിരന്തരം വാഹനാപകടം ഉണ്ടാകുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണം. എന്നാല്‍ പൊലീസോ, മോട്ടോര്‍ വാഹന വകുപ്പോ അപകടങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.


 

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user