Sunday, 16 June 2024

ആംബുലൻസ് ഡ്രൈവർ ഷിൻ്റോയുടെ സമയോചിതമായ ഇടപെടൽ വൻ അപകടം ഒഴിവായി:സംഭവം പാലാ ജനറൽ ആശുപത്രിക്ക് മുമ്പിൽ

SHARE

ശബരിമല തീർത്ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ തീപിടിത്തം. തീർത്ഥാടകരിലൊരാൾക്ക് വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പാലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്നതിനിടയിലാണ് പുറത്ത് പാർക്ക ചെയ്തിരുന്ന ട്രാവലറിനു മുൻഭാഗത്ത് തീ ഉയരുന്നതായി കണ്ടത്.

സമീപത്തുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർ ഷിൻ്റോയുടെ സമയോചിതമായ ഇടപെടുകയും ആംബുലൻസിലുണ്ടായിരുന്ന ഫയർ എക്സിറ്റിൻഗ്വിഷർ ഉപയോഗിച്ച് തീയണയ്ക്കുകയായിരുന്നു.

മേവിട സ്വദേശിയായ ഷിൻ്റോ കോട്ടയം മെഡിക്കൽ കോളജിലേക്ക്  ആംബുലൻസ് കൊണ്ടു പോകുന്നതിനായി എത്തിയതായിരുന്നു. ട്രാവലറിൻ്റെ മുൻഭാഗത്ത് തീകണ്ടയുടൻ അണയ്ക്കാൻ നടപടി സ്വീകരിച്ചത്  മൂലം വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. അയ്യപ്പൻ്റെ അനുഗ്രഹം കൊണ്ട് ആംബുലൻസ് ഡ്രൈവർക്ക് സ്ഥലത്തെത്താനും തീ പടരുന്ന തൊഴിവാക്കാനും കഴിഞ്ഞു വെന്ന ആശ്വാസത്തിലായിരുന്നു തീർത്ഥാടകർ.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user