Friday, 28 June 2024

പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റു; മധ്യവയസ്കൻ മരിച്ചു

SHARE


തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു. നടൂർകൊല്ല തൈത്തൂർ വിളാകത്ത് വീട്ടിൽ ബാബുവാണ് മരിച്ചത്. 68 വയസ്സായിരുന്നു.
രാവിലെ റോഡിലൂടെ നടന്നുവരുമ്പോൾ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ ചവിട്ടി ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.
സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ തെങ്ങ് ദിവസങ്ങൾക്ക് മുമ്പാണ് വൈദ്യുതി ലൈനിനുമേലേക്ക് മറിഞ്ഞു വീണത്. വൈദ്യുതി കമ്പി പൊട്ടിയത് കെഎസ്ഇബി ഓഫീസിൽ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.


 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user