Friday, 7 June 2024

ഇന്ത്യ ഭീഷണി രാജ്യമെന്ന് കാനഡ; ഗുരുതര പരാമര്‍ശം പാര്‍ലമെന്‍ററി സമിതി റിപ്പോര്‍ട്ടില്‍

SHARE

ന്യൂഡല്‍ഹി: ഇക്കുറിയും ഇന്ത്യയെ ശുണ്‌ഠി പിടിപ്പിക്കാനുള്ള അവസരം കാനഡ നഷ്‌ടപ്പെടുത്തിയിട്ടില്ല. ചൈന കഴിഞ്ഞാല്‍ തങ്ങളുടെ ജനാധിപത്യത്തിന് ഏറ്റവും കൂടുതല്‍ ഭീഷണിയുണ്ടാക്കുന്ന രാജ്യമെന്നാണ് അവരുടെ പാര്‍ലമെന്‍ററി സമിതി റിപ്പോര്‍ട്ടില്‍ ഇന്ത്യയെ പരാമര്‍ശിച്ചിരിക്കുന്നത്. കാനഡ പുറത്ത് വിട്ട ഈ റിപ്പോര്‍ട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴ്‌ത്തിയിരിക്കുകയാണ്.
കനേഡിയന്‍ ദേശീയ സുരക്ഷ ആന്‍ഡ് ഇന്‍റലിജന്‍സ് സമിതിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കാനഡയുടെ ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും പ്രക്രിയകള്‍ക്കും ഭീഷണി ഉയര്‍ത്തുന്ന രണ്ടാമത്തെ രാജ്യമായി റഷ്യയെ പിന്തള്ളി ഇന്ത്യ മാറിയിരിക്കുന്നു. വിദേശ ഇടപെടല്‍ സാവധാനം വര്‍ദ്ധിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങളെ എതിര്‍ക്കാനാകുന്നതിനുമപ്പുറത്തേക്ക് കടന്നിരിക്കുന്നു. ഇന്ത്യ കാനഡയിലെ ജനാധിപത്യ പ്രക്രിയയിലും സ്ഥാപനങ്ങളിലും ഇടപെടുന്നു. കനേഡിയന്‍ രാഷ്‌ട്രീയ നേതാക്കളെയും വംശീയ മാധ്യമങ്ങളെയും ഇന്തോ -കനേഡിയന്‍ വംശീയ സാംസ്‌കാരിക വിഭാഗങ്ങളെയും കടന്നാക്രമിക്കുന്നു എന്നും റിപ്പോർട്ടിലുണ്ട്. അതേസമയം കാനഡയുടെ പരാമര്‍ശങ്ങളെക്കുറിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല.
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാകുന്നു
സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ്ങ് നിജ്ജാറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്‌റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് വിഘാതം സൃഷ്‌ടിച്ചിരിക്കുന്നു.
ആരോപണങ്ങള്‍ തള്ളി ഇന്ത്യ
ഖാലിസ്ഥാന്‍ ടൈഗര്‍ ചീഫ് ഹര്‍ദീപ് സിങ്ങ് നിജ്ജാര്‍ ജൂണ്‍ പതിനെട്ടിന് സറെയില്‍ വച്ച് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികളാണെന്നതിന് കനേഡിയന്‍ സുരക്ഷ ഏജന്‍സികളുടെ കയ്യില്‍ വിശ്വസനീയമായ തെളിവുകളുണ്ടെന്ന് ട്രൂഡോ ഹൗസ് ഓഫ് കോമണ്‍സില്‍ നടത്തിയ ഒരു അടിയന്തര പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ തിരിച്ചടിച്ചു. ഹര്‍ദീപ് സിങ്ങ് നിജ്ജാറിനെ വാന്‍കൂവറിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വച്ച് വെടിവച്ച് കൊന്നത് ഭീകരനാണ് എന്നാണ് 2020ജൂലൈയില്‍ ഇന്ത്യ പ്രതികരിച്ചത്.
എന്താണ് ഖാലിസ്ഥാന്‍ വിഷയം?
ഇന്ത്യയും കാനഡയും തമ്മിലുള്ള രാഷ്‌ട്രീയ-സാമൂഹ്യ സംഘര്‍ഷമായാണ് ഖാലിസ്ഥാന്‍ വിഷയത്തെ പരാമര്‍ശിക്കുന്നത്. ഇന്ത്യയുടെ പഞ്ചാബ് മേഖലയില്‍ ഖാലിസ്ഥാന്‍ എന്ന സ്വതന്ത്ര സിഖ് പ്രദേശം വേണമെന്ന ആവശ്യമാണ് ഖാലിസ്ഥാന്‍ വാദം. അടുത്തിടെയായി ഈ വിഷയത്തിന്‍റെ പേരില്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം ഏറെ വഷളായിരിക്കുന്നു. കാനഡയിലെ ഖാലിസ്ഥാന്‍ പ്രവര്‍ത്തകരുടെയും അനുയായികളുടെയും സാന്നിധ്യത്തില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുന്നു. സിഖ് നേതാവ് ഹര്‍ദീപ് സിങ്ങ് നിജ്ജാര്‍ 2023ല്‍ കാനഡയില്‍ വച്ച് കൊല്ലപ്പെട്ടതിന് പിന്നില്‍ ഖാലിസ്ഥാന്‍ അനുയായികളാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ഏതായാലും സംഭവം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിച്ചു.
സിഖ് ജനത ഏറെയുള്ള പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന കനേഡിയിന്‍ രാഷ്‌ട്രീയക്കാര്‍ ഖലിസ്ഥാന്‍ വിഷയത്തോട് ഏറെ അനുതാപം പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരം വിഷയങ്ങള്‍ അവര്‍ തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് വീണ്ടും ഉഭയകക്ഷി ബന്ധങ്ങള്‍ സങ്കീര്‍ണമാക്കുന്നു.
വിഷയം കാനഡയിലെ സിഖുക്കാരെയും മറ്റ് ഇന്ത്യാക്കാരെയും സാരമായി ബാധിക്കുന്നു. അതേസമയം ഭൂരിപക്ഷം സിഖുക്കാരും കനേഡിയന്‍ സമൂഹവുമായി ഇഴുകി ചേര്‍ന്നിരിക്കുന്നു. അവര്‍ ഇത്തരം വിഘടന വാദങ്ങളെയൊന്നും പിന്തുണയ്ക്കുന്നുമില്ല. ഖാലിസ്ഥാന്‍ വിഷയം ചിലപ്പോള്‍ ഭിന്നത ഉണ്ടാക്കുകയും സാമുദായിക ഗതി വിഗതികളെ ബാധിക്കുകയും ചെയ്യുന്നു.
ഇന്ത്യയും കാനഡയും തമ്മിലുള്ള ഖാലിസ്ഥാന്‍ വിഷയം ഏറെ സങ്കീര്‍ണമാണ്. ഇത് സിഖ് വംശജരുടെ ചരിത്രപരമായ പ്രശ്‌നങ്ങളിലേക്ക് ആഴ്‌ന്ന് കിടക്കുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ സ്വാധീനിക്കുന്നു. സുരക്ഷ ആശങ്കകളും രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങളും വിവിധ സമുദായങ്ങളുടെ അഭിലാഷങ്ങളും അഭിമുഖീകരിക്കുന്നതില്‍ ഇരുരാജ്യങ്ങളും വെല്ലുവിളികള്‍ നേരിടുന്നു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user