കണ്ണൂര്‍: വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാവുന്ന ഈസ്റ്റ് പള്ളൂരിൽ സിഗ്നല്‍ ജങ്ഷന്‍ നിര്‍മാണത്തില്‍ ദേശീയ പാത അധികൃതര്‍ കടുത്ത അനാസ്ഥ കാട്ടിയെന്ന ആരോപണം ശക്തമാകുന്നു. ദേശീയപാതയിലെ സിഗ്നല്‍ ജങ്ഷനില്‍ ഇതുവരെ 72 ഓളം അപകടങ്ങളുണ്ടാവുകയും രണ്ട് പേര്‍ക്ക് ജീവന്‍ നഷ്‌ടമാവുകയും ചെയ്‌തിരുന്നു. സിഗ്നല്‍ ജങ്ഷനിലെ അപാകതയും വെളിച്ചക്കുറവുമെല്ലാം അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയായിരുന്നു. പള്ളൂരില്‍ സിഗ്നല്‍ ജങ്ഷനുണ്ടെന്ന മുന്നറിയിപ്പ് ഇല്ലെന്നതാണ് വാഹന ഡ്രൈവര്‍മാര്‍ക്ക് പ്രധാന പ്രശ്‌നം.
ഇരുഭാഗത്തായി വിഭജിക്കപ്പെട്ട ഈ പ്രദേശത്തെ ജനങ്ങള്‍ പരസ്‌പരം ബന്ധപ്പെടേണ്ട സാഹചര്യം മുന്‍കൂട്ടി കണ്ടില്ല. ഇരുഭാഗത്തെ സര്‍വീസ് റോഡുകള്‍ പൂര്‍ത്തിയാക്കുന്നതില്‍ ദേശീയപാത അധികൃതര്‍ അലംഭാവം കാട്ടിയിരുന്നു. ബൈപ്പാസ് തുറന്ന് കൊടുക്കുന്നതിന് മുമ്പ് ഇത് നിര്‍മ്മിക്കണമായിരുന്നു. സര്‍ക്കാര്‍ മതിയായ സുരക്ഷ സംവിധാനം നല്‍കാമെന്ന് ഉറപ്പാക്കിയിട്ടും ദേശീയപാത വിഭാഗം ചെവിക്കൊണ്ടില്ലെന്നതാണ് മറ്റൊരു കാര്യം.
ഹൈമാസ് ലൈറ്റിന്‍റെ അഭാവവും പ്രധാന പ്രശ്‌നമാണ്. അപകട ആശങ്കയിലാണ് ഇവിടത്തെ ജനങ്ങള്‍ കഴിയുന്നതെന്ന് മാഹി എംഎല്‍എ രമേശ് പറമ്പത്ത് പറയുന്നു. നിരവധി അപകടങ്ങള്‍ നടന്നതിനാല്‍ സിഗ്നല്‍ പോസ്റ്റില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ നാല് മാസത്തേക്കാണ് നിയന്ത്രണം. രാത്രി പത്തിനും രാവിലെ ആറിനുമിടയില്‍ ഈസ്റ്റ് പള്ളൂര്‍ സിഗ്നല്‍ റോഡുകളില്‍ നിന്നും ബൈപാസിലേക്ക് പോകുന്ന വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചിരിക്കയാണ്.
സ്‌കൂള്‍ വാഹനങ്ങളോ വിദ്യാര്‍ഥികളുമായി പോകുന്ന മറ്റു വാഹനങ്ങളോ ബൈപ്പാസില്‍ പ്രവേശിക്കരുത്. ഇത്തരം വാഹനങ്ങള്‍ സര്‍വീസ് റോഡുകള്‍ ഉപയോഗിച്ച് മറ്റ് റോഡുകളില്‍ പ്രവേശിക്കണം. കഴിഞ്ഞ 75 ദിവസം കൊണ്ട് അപകടങ്ങളുടെ എണ്ണം ആശങ്കയുണ്ടാക്കും വിധം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് മാഹി എംഎല്‍ എയുടെ അധ്യക്ഷതയില്‍ നടന്ന യോഗം നിയന്ത്രണ തീരുമാനം എടുത്തത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക