പാലാ : വള്ളിച്ചിറ സ്വദേശിയായ ഡോക്ടർ സോണിച്ചൻ പി ജോസഫിനെ സംസ്ഥാന വിവരാവകാശ കമ്മീഷൻ ആയി നിയമിച്ചു.
നിയമന ഉത്തരവിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു.
മനോരമ തിരുവനന്തപുരം യൂണിറ്റിൽ ചീഫ് സബ് എഡിറ്ററായിരുന്നു. ജേണലസത്തിൽ പി എച്ച് ഡി നേടിയിട്ടുണ്ട്. പത്ര പ്രവർത്തന മികവിനുള്ള സ്റ്റേറ്റ്സ്മാൻ ദേശീയപുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസിഡണ്ടായിരുന്നു.
വിവരവകാശ കമ്മീഷണിൽ കേരള കോൺഗ്രസ് എമ്മിന്റെ നോമിനിയായിരുന്നു. യൂത്ത് ഫ്രണ്ട് എമ്മിന്റെ നിയോജകമണ്ഡലം ജില്ലാ കമ്മിറ്റി ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ ആനി മാത്യൂസ് ( ടീച്ചർ നിർമ്മല ഭവൻ എച്ച് എസ് എസ് തിരുവനന്തപുരം ) മക്കൾ ബിയോൺ സോണി (ഗസ്റ്റ് ലക്ചറർ സെന്റ് തോമസ് കോളേജ് പാലാ ) ബെവൻ സോണി ( എൻജിനീയറിങ് വിദ്യാർഥി രാജഗിരി എൻജിനീയറിങ് കോളേജ് കൊച്ചി )