Wednesday, 5 June 2024

പൂഞ്ചിൽ നിയന്ത്രണരേഖ കടന്ന ആളെ ഇന്ത്യൻ സൈന്യം പിടികൂടി

SHARE
 



പൂഞ്ച് (ജമ്മു & കശ്‌മീർ) : പൂഞ്ച് ജില്ലയിലെ മാൻകോട്ട് ഗ്രാമത്തിലെ കെജി സെക്‌ടറിൽ നിയന്ത്രണ രേഖ കടന്ന പാക് അധീന ജമ്മു കശ്‌മീരിൽ (PoJK) നിന്നുള്ള പൗരനെ ഇന്ത്യൻ സൈന്യം പിടികൂടിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. പൂഞ്ച് പൊലീസ് അറസ്‌റ്റ് സ്ഥിരീകരിച്ചു. വ്യക്തി ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുവെന്നും, ഇത് ഇന്ത്യൻ സൈന്യത്തിനെ അടിയന്തര നടപടി സ്വീകരിക്കാൻ പ്രേരിപ്പിച്ചുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

പിടികൂടിയ വ്യക്തിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയിട്ടില്ല, നിയന്ത്രണ രേഖ കടന്നതിന് പിന്നിലെ കാരണങ്ങളും സുരക്ഷ പ്രത്യാഘാതങ്ങളും കണ്ടെത്താനുള്ള അന്വേഷണം നിലവിൽ നടക്കുകയാണെന്ന് അധികൃതർ സൂചിപ്പിച്ചു. പൂഞ്ച് ജില്ലയിലെ കെജി സെക്‌ടറിൽ മാൻകോട്ട് പ്രദേശത്ത് നിയന്ത്രണരേഖ കടന്ന പാക് അധീന ജമ്മു കശ്‌മീരിൽ നിന്നുള്ള പൗരനെ പിടികൂടിയതായി പൂഞ്ച് പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user