
കോഴിക്കോട്: കുറ്റിക്കാട്ടൂരിന്‍റെ സമീപം സർവീസ് സ്‌റ്റേഷന് മുന്നിൽ ജൂൺ 4 ന് രാത്രി പത്ത് മണിക്കുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുറ്റിക്കാട്ടൂർ വർണ്ണന പ്രസ് ഉടമയായ പ്രവീൺ ആണ് മരിച്ചത്. കുറ്റിക്കാട്ടൂരിൽ നിന്നും വെള്ളിപറമ്പിലുള്ള വീട്ടിലേക്ക് പോകുമ്പോൾ റോഡ് മുറിച്ചുകടക്കുന്ന ഒരാളെ തട്ടിയശേഷം ബൈക്ക് പെട്ടെന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പരിസരവാസികളാണ് പരിക്കേറ്റ പ്രവീണിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക