ബെംഗളൂരു (കർണാടക) : 2024 ഓഗസ്റ്റ് 18 മുതൽ ബെംഗളൂരുവിനും ലണ്ടൻ ഗാറ്റ്‌വിക്കിനുമിടയിൽ (എൽജിഡബ്ല്യു) പ്രഖ്യാപിച്ച നോൺ-സ്റ്റോപ്പ് സർവീസ് ഉടന്‍ ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. പുതിയ റൂട്ടിൽ ആഴ്‌ചയിൽ അഞ്ച് ഫ്ലൈറ്റുകൾ അവതരിപ്പിക്കും, ഇത് ബിസിനസിനും വിനോദ യാത്രക്കാർക്കുമുള്ള കണക്റ്റിവിറ്റി വർധിപ്പിക്കും.
ഈ വികസനത്തോടെ, ലണ്ടനിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളായ ഹീത്രൂവിലേക്കും ഗാറ്റ്‌വിക്കിലേക്കും നേരിട്ട് കണക്റ്റിവിറ്റി നൽകുന്ന ആദ്യ ഇന്ത്യൻ നഗരമായി ബെംഗളൂരു മാറും. പദ്ധതി ഇന്ത്യയും യുകെയും തമ്മിലുള്ള സാമ്പത്തിക സാംസ്‌കാരിക ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.
'എയർ ഇന്ത്യയുമായി നിലവിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുകയും ലണ്ടനിലേക്കുള്ള കണക്റ്റിവിറ്റി വളരെയധികം വർധിപ്പിക്കുകയും ചെയ്യുന്ന ഈ പുതിയ വികസനത്തിൽ ഞങ്ങള്‍ ആവേശഭരിതരാണ്. ഈ പുതിയ റൂട്ട് വ്യാപാരം, ടൂറിസം, സാംസ്‌കാരിക വിനിമയം എന്നിവ വർധിപ്പിക്കും.
ഏറ്റവും തിരക്കേറിയ ദീർഘദൂര മാർക്കറ്റുകളിലൊന്നാണ് ലണ്ടൻ, പുതിയ സർവീസ് യാത്രക്കാർക്ക് ലണ്ടനിലെ വിമാനത്താവളങ്ങൾ തെരഞ്ഞെടുക്കാൻ അനുവദിക്കുമെന്നും' ബെംഗളൂരു ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്‍റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ സത്യകി രഘുനാഥ് പറഞ്ഞു.
കൂടാതെ നെറ്റ്‌വർക്കിലേക്ക് കൂടുതൽ ലക്ഷ്യസ്ഥാനങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്നതായും അതുവഴി ദക്ഷിണ, മധ്യ ഇന്ത്യയിലേക്കുള്ള കവാടമെന്ന നിലയിൽ സ്ഥാനം ശക്തിപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു.
ബിസിനസ് ക്ലാസിൽ 18 ഫ്ലാറ്റ് ബെഡുകളും ഇക്കണോമിയിൽ 238 സീറ്റുകളും ഉൾപ്പെടുന്ന ഈ റൂട്ടിൽ എയർ ഇന്ത്യ ബോയിങ് 787 ഡ്രീംലൈനർ വിമാനം പ്രവർത്തിപ്പിക്കും. ബെംഗളൂരു-ലണ്ടൻ യാത്രയ്ക്കുള്ള വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനാണ് ഈ പുതിയ സേവനം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. യാത്രക്കാർക്ക് സൗകര്യപ്രദവും നേരിട്ടുള്ളതുമായ ഫ്ലൈറ്റ് ഓപ്ഷനുകൾ ഇത് വാഗ്‌ദാനം ചെയ്യുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക