Saturday, 22 June 2024

മൊബൈൽ ഫോൺ മോഷണം: യുവാവ് പിടിയിൽ

SHARE

 


ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് മൊബൈൽ ഫോണുകൾ മോഷണം ചെയ്തുവന്നിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ചങ്ങനാശ്ശേരി കുറിച്ചി മലകുന്നം ഭാഗത്ത് കറുകംപള്ളിൽ വീട്ടിൽ ശ്രീകാന്ത് (41) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. തലയാഴം പുത്തൻപാലം സ്വദേശിയുടെ മൊബൈൽ ഫോൺ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മോഷണം പോയതിനെ തുടർന്ന് ഇയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഇയാളെ മൊബൈൽ ഫോണുമായി പോലീസ് പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് മറ്റ് മൂന്ന് മൊബൈൽ ഫോണുകൾ കൂടി പോലീസ് കണ്ടെടുക്കുകയും ചെയ്തു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user