Thursday, 6 June 2024

നിയന്ത്രണം വിട്ട കാര്‍ പോസ്‌റ്റിലിടിച്ചു: രണ്ട് പേര്‍ക്ക് പരിക്ക്

SHARE


കോഴിക്കോട്: പെരുമണ്ണയില്‍ നിയന്ത്രണം വിട്ട കാര്‍ പോസ്‌റ്റിലിടിച്ച് അപകടം. റോഡരികിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്ക്. മുണ്ടുപാലം സ്വദേശികളായ മെയ്‌തീന്‍, അബൂബക്കര്‍ സിദ്ദിഖ് (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പാലാഴി ഭാഗത്ത് നിന്നും പുത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ (ജൂണ്‍ 4) വൈകിട്ട് 7.30 ഓടെയാണ് സംഭവം. പെരുമണ്ണയിലെ പ്രധാന റോഡിലേക്ക് തിരിയുന്നതിനിടെ മുന്നിലെത്തിയ ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ പോസ്‌റ്റില്‍ ഇടിച്ചത്. ഇതിനിടെ റോഡരികില്‍ നിന്ന മെയ്‌തീനെയും അബൂബക്കര്‍ സിദ്ദിഖിനെയും കാര്‍ ഇടിച്ചിടുകയായിരുന്നു.

അപകടത്തില്‍ സാരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കൂടാതെ അപകടത്തില്‍ പരിക്കേറ്റ അബൂബക്കര്‍ സിദ്ദിഖിന്‍റെ സൈക്കിളിനും കേടുപാടുകളുണ്ട്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 




SHARE

Author: verified_user