തട്ടുകടകളിലെ ഭക്ഷണവും വില്ലന്മാർ ; പലയിടത്തും ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത മാംസം ! പാതി വേവിച്ച മാസം ആഴ്ചകളോളം ഫ്രീസറിൽ, പാകം ചെയ്യുന്ന എന്നെയും ദിവസങ്ങളോളം പഴക്കമുള്ളത് ; കഴിക്കുന്നവർക്ക് രോഗങ്ങളുടെ ഘോഷയാത്ര, അനധികൃത തട്ടുകടകളിലാണ് സജീവമായി ഇങ്ങനെ നടക്കുന്നു. തട്ടുകടകൾക്കും രജിസ്ട്രേഷനും ലൈസൻസ് നിർബന്ധമാക്കണമെന്നും ആവശ്യം ശക്തമാകുന്നു.
സംസ്ഥാനത്തെ ഭക്ഷ്യവിഷബാധ വ്യാപകമാകുന്നത് അധികൃതരിലും, ജനങ്ങളിലും,കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് ബിസിനസ് ചെയ്യുന്നവരിലും ആശങ്കയുള്ളവാക്കുന്ന തരത്തിലാണ്സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിന്റെ ടൂറിസം വ്യവസായത്തെ ബാധിക്കുന്ന തരത്തിലാണ് ഇത്തരം വാർത്തകൾ സോഷ്യൽ മീഡിയയിലും, മറ്റ് വാർത്ത മാധ്യമ ചാനലുകളിലും പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന ഇത്തരം അനധികൃത കടകളിൽ എപ്പോഴും വേണ്ട രീതിയിൽ പരിശോധന നടത്താനും ഉദ്യോഗസ്ഥർക്ക് കഴിയാതെ വരുന്നു. ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങളും, ഫുഡ് ഹാൻഡ്ലേർസ് ട്രെയിനിങ്ങുകളും കൃത്യമായ ഹൈജീൻ മോണിറ്ററിങ്ങും നടത്താത്ത സ്ഥാപനങ്ങളിലാണ് ദുരന്തങ്ങൾ ഉണ്ടാകാൻ ഉള്ള സാധ്യത വരുന്നത്. കേരളത്തിൽ അടിക്കടി ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങളും ഭക്ഷണ മേഖലയെ സാരമായി ബാധിക്കുന്നുണ്ട്
പല നഗരങ്ങളിലും പ്രവർത്തിക്കുന്ന തട്ടുകടകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന ചെയ്യാറേയില്ല. അത്തരം തട്ടുകടകളുടെ രാഷ്ട്രീയ സ്വാധീനവും ആണ് അവരെ സംരക്ഷിക്കുന്നത്. ഇവിടെ പലപ്പോഴും ഉദ്യോഗസ്ഥർ നിസ്സഹായരായി പോകാറുമുണ്ട്.
മാംസവില ഉയർന്നതോടെ നിലവേരമില്ലാത്ത ഇറച്ചിയാണ് പലതട്ടുകടകളിലും വിലകുറച്ച് വിൽക്കാൻ സാധിക്കുന്നത്.പകുതി പാകം ചെയ്ത ഇറച്ചി ഫ്രീസറിൽ സൂക്ഷിച്ചു വെച്ചാണ് ഇവർ ഉപയോഗിക്കുന്നത്. ഒട്ടുമിക്ക തട്ടുകടകളും പുറത്ത് എവിടെയോ പാചകം ചെയ്തു കൊണ്ടാണ് വഴിയോരങ്ങളിൽ കൊണ്ട് വെച്ച് വിൽക്കുന്നത്. എങ്ങനെയാണെന്നോ, വൃത്തിയുള്ള അന്തരീക്ഷത്തിൽ ആണോ വെള്ളം ശുദ്ധമാണോ ഇതൊന്നും അറിയാൻ ഇത്തരം തട്ടുകടകളിൽ മാർഗ്ഗങ്ങളും ഇല്ല.
ഇത്തരം വഴിയോര അനധികൃത തട്ടുകടകളിൽ നിന്ന് കഴിച്ച് ആരോഗ്യപ്രശ്നം ഉണ്ടായവർ മാനഹാനി മൂലം ഒരിക്കലും അത് പുറത്ത് പറയാറുമില്ല. ഇത്തരം അനധികൃത തട്ടുകടകളിൽ പരിശോധന ഇല്ലാത്തതിനാൽ ആരും ഉപയോഗിക്കുന്നത് നിലവാരം ഇല്ലാത്ത സാധനങ്ങളും ദിവസങ്ങളോളം മാറാത്ത എണ്ണയുംമറ്റുമാണ്.
കഴിഞ്ഞദിവസം പാലാ യിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ നിന്നും കപ്പ ബിരിയാണി കഴിച്ചവർക്ക് അസ്വസ്ഥത ഉണ്ടായതായി പരാതി ഉയർന്നിരുന്നു. പല തദ്ദേശീയ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്ന തട്ടുകടകൾ ആയിട്ടാണ് പ്രവർത്തിക്കുന്നതെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ തട്ടുകടകളെയും ഇത്തരം കടകളിൽ ഒഴിവാക്കരുതെന്ന് ആവശ്യം ശക്തമായി കൊണ്ടിരിക്കുന്നു.
കേരളത്തിന്റെ ടൂറിസത്തെയും ഭക്ഷണ വിതരണ ശൃംഗലയും ഈ വിവാദങ്ങൾ ബാധിക്കുന്നുണ്ടോ?
കഴിഞ്ഞദിവസം പാലാ യിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ നിന്നും കപ്പ ബിരിയാണി കഴിച്ചവർക്ക് അസ്വസ്ഥത ഉണ്ടായതായി പരാതി ഉയർന്നിരുന്നു. പല തദ്ദേശീയ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്ന തട്ടുകടകൾ ആയിട്ടാണ് പ്രവർത്തിക്കുന്നതെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ തട്ടുകടകളെയും ഇത്തരം കടകളിൽ ഒഴിവാക്കരുതെന്ന് ആവശ്യം ശക്തമായി കൊണ്ടിരിക്കുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക