തിരുവനന്തപുരം: അമ്പൂരി ചാക്കപ്പാറയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. ചക്കപ്പാറ ആദിവാസി സെറ്റിൽമെന്‍റിലെ വിജയകുമാരിക്കാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ വിജയകുമാരിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകുന്നേരം വീടിനു സമീപത്തെ തോട്ടിൽ നിന്ന് കുളിച്ചിട്ട് വരുമ്പോഴോയിരുന്നു ആക്രമണം ഉണ്ടായത്. കാലിന് ഗുരുതരമായി പരിക്കേറ്റ വിജയകുമാരിയെ വെള്ളറട കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ജനറൽ ഹോസ്‌പിറ്റലിലേക്ക് എത്തിക്കുകയായിരുന്നു. വിജയകുമാരിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക