Monday, 17 June 2024

വിശ്വാസിയെ വികാരിയുടെ നേതൃത്വത്തിൽ അൾത്താരയിൽ മർദിച്ചതായി പരാതി കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഞായറാഴ്ച കുർബാന മധ്യേയാണ് സംഭവം

SHARE

 

കാഞ്ഞൂർ :കുർബാനയ്ക്കിടെ വായിക്കാൻ മേജർ ആർച്ച് ബിഷപ്പും അപ്പോസ്‌തോലിക്ക് അഡ്മിനിസ്ട്രേറ്ററും മാർപാപ്പയുടെ നിർദേശാനുസരണം നൽകിയ സർക്കുലർ വികാരി വായിക്കാൻ തയാറാവാതെ വന്നതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. ഇടവകാംഗം MTNS റീജ്യനൽ കമ്മിറ്റി ട്രഷറർ ജോർജ് കോയിക്കര സർക്കുലറുമായി അൾത്താരയിൽ എത്തുകയായിരുന്നു.

ഈ സമയം വികാരി ജോയി കണ്ണമ്പുഴ മൈക്കിലൂടെ ജോർജ് കോയിക്കര വികാരിക്കെതിരെ കേസ് കൊടുത്ത ആളാണ്‌ എന്ന് വിളിച്ചു പറഞ്ഞ് വിശ്വാസികളെ പ്രകോപിതരാക്കിയെന്നാണ് ആരോപണം. തുടർന്ന് പാരീഷ് ഫാമിലി യൂണിയൻ ട്രഷറർ ലിജോ ഐക്കരേത്ത്, തങ്കച്ചൻ എന്നിവർ ഉൾപ്പെടെ അഞ്ചോളം പേർ ചേർന്ന് ജോർജ് കോയിക്കരയെ അൾത്തരയിൽ നിന്ന് കഴുത്തിനു പിടിച്ചു വലിച്ചു കൊണ്ടുപോയി, വൈദികർ സഭാ വസ്ത്രം ധരിക്കുന്ന സ്ഥലമായ സങ്കീർത്തിയിൽ കൊണ്ടു പോയി ക്രൂരമായി മർദിച്ചെന്നും പറയുന്നു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user