Thursday, 20 June 2024

പൂഞ്ചിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

SHARE

 


ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഇരുസംഘവും തമ്മില്‍ വെടിവയ്‌പ്പുണ്ടായതായി കശ്‌മീർ പൊലീസ് അറിയിച്ചു. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

ഇന്നലെ (ജൂണ്‍ 17) ബന്ദിപ്പോരയിലും സമാനമായ ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. രാവിലെ അരഗ്രാം ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായിട്ടുള്ളത്. സംഭവത്തിന് പിന്നാലെ സുരക്ഷ സേന പ്രദേശം വളയുകയും മേഖലയില്‍ തെരച്ചില്‍ നടത്തുകയും ചെയ്‌തു. ഇതോടെ വെടിയൊച്ചകള്‍ നിലച്ചുവെന്നും സുരക്ഷ സേന പറഞ്ഞു.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user