ചണ്ഡീഗഢ് : ഹരിയാനയിൽ യുവാവ് ആത്മഹത്യ ചെയ്‌തു. അരുൺ (36) ആണ് മരിച്ചത്. പാകിസ്ഥാൻ ഫോൺ നമ്പറിൽ വാട്ട്‌സ്ആപ്പ് ചാറ്റ് നടത്തിയതിന് ശേഷമാണ് അരുണിനെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചത് വാട്ട്‌സ്ആപ്പ് ചാറ്റ് ആണെന്ന് മരിച്ച യുവാവിന്‍റെ സഹോദരൻ അനൂജ് ആരോപിച്ചു. ഫരീദാബാദ് ജില്ലയിലെ നവാഡ ഗ്രാമത്തിൽ ഇന്ന് (ജൂൺ 8) പുലർച്ചെ 4.30ഓടെയാണ് സംഭവം.
ഇന്ന് പുലർച്ചെ 4.30ഓടെയാണ് അരുണിനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ അരുൺ പാകിസ്ഥാൻ ഫോൺ നമ്പറിൽ വാട്ട്‌സ്ആപ്പിൽ ചാറ്റ് ചെയ്‌തതായും അരുണിനെ ചാറ്റിലൂടെ ആത്‌മഹത്യയ്‌ക്ക് പ്രേരിപ്പിച്ചതായും കണ്ടെത്തിയെന്ന് അനൂജ് ആരോപിച്ചു. അരുണിൻ്റെ സഹോദരൻ അനൂജിൻ്റെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക